THRISSUR

ഭിന്നശേഷിക്കാരനായ യുവാവിന് കരുതലും കൈത്താങ്ങും വേദിയിൽ സ്വപ്ന സാക്ഷത്ക്കാരം

  • റിസ്വാന് ഫോട്ടാകോപ്പി സെൻ്റർ തുടങ്ങാം; ഒരാഴ്ചയ്ക്കകം കെട്ടിട നമ്പർ ലഭിക്കും

ഭിന്നശേഷിക്കാരനായ യുവാവിൻ്റെ സ്വയം തൊഴിലിലൂടെ സ്വംയംപര്യാപ്തത നേടാനുള്ള സ്വപ്നത്തിന് തലപ്പിള്ളി താലൂക്ക് തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ സാക്ഷാത്ക്കാരം.

തലപ്പിള്ളി താലൂക്കിലെ മുള്ളൂർക്കര വില്ലേജിലെ വലിയകത്ത് റസ്‌ലുദീൻ മകൻ മുഹമ്മദ് റിസ്വാൻ്റെ പ്രിൻ്റിംഗ് ആൻഡ് ഫോട്ടോകോപ്പിയിംഗ് സെൻ്റർ തുടങ്ങാനുള്ള പരിശ്രമങ്ങളാണ് അദാലത്ത് വേദിയിൽ സഫലമായത്.

2017 ൽ ബിൽഡിങ്ങ് പെർമിറ്റ് ലഭിച്ച് 2023 ൽ പണി കഴിഞ്ഞ ഈ കെട്ടിടത്തിന് സാങ്കേതിക കാരണങ്ങളാൽ കെട്ടിട നമ്പർ ലഭിച്ചിരുന്നില്ല.

കരുതലും കൈത്താങ്ങും അദാലത്തിനെ കുറിച്ച് ഒരു സുഹൃത്തിൽ നിന്ന് കേട്ടറിഞ്ഞ റിസ്വാൻ്റെ അമ്മ റഹീന മകനുമായി റവന്യു മന്ത്രി കെ. രാജനെ സമീപിച്ച് പരാതി സമർപ്പിച്ചു.

പരാതി അനുഭാവപൂർവ്വം കേട്ട മന്ത്രി ഒരാഴ്ചയ്ക്കകം കെട്ടിടം നേരിട്ട് കണ്ട് കെട്ടിട നമ്പർ നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു.