THRISSUR

കാരുണ്യയിലെ അമ്മമാർക്ക് ക്രിസ്മസ് സന്തോഷം പകർന്ന് എൻ എസ് എസ് എസ് എൻ ട്രസ്റ്റ് സ്ക്കൂൾ

പെരിങ്ങോട്ടുകര : കാരുണ്യ വൃദ്ധ സദനത്തിലെ അമ്മമാർക്ക് ക്രിസ്മസ് കേക്ക് മുറിച്ചും, സദ്യ നൽകിയും നാട്ടിക എസ് എൻ ട്രസ്റ്റ് സ്ക്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ. എൻ എസ് എസ് സപ്തദിന ക്യാംപ് സംയുക്തം 2024 ന്റെ ഭാഗമായാണ് പെരിങ്ങോട്ടുകര കാരുണ്യ വൃദ്ധ സദനത്തിൽ അധ്യാപകരും, വിദ്യാർത്ഥികളും എത്തിച്ചേർന്നത്. അമ്മമാർക്കായി വിദ്യാർത്ഥികൾക്കായി നൃത്തവും കളിച്ചാണ് മടങ്ങിയത്. എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് അധ്യക്ഷത വഹിച്ചു. താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയൻ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ രഘുരാമൻ കെ.ആർ, ഷൈജ ഇ.ബി വിദ്യാർത്ഥികളായ ജെന്ന ഫാത്തിമ, നിരജ്ഞന.എൻ.ജി, സിസിനി പ്രതീപ്, സംഘമിത്ര കെ.ആർ എന്നിവർ പങ്കെടുത്തു.