റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ. രാജന് ദേശീയപതാക ഉയര്‍ത്തും
തൃശൂർ : രാജ്യത്തിന്റെ 76 -ാം റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ ജില്ലയില്‍ സമുചിതമായി ആചരിക്കും. ജനുവരി 26 ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലെ (തേക്കിന്‍കാട്) വിദ്യാര്‍ത്ഥി കോര്‍ണറില്‍ മുഖ്യാതിഥി റവന്യൂ വകുപ്പു മന്ത്രി കെ. രാജന് ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ പ്ലാറ്റൂണുകളുടെ സെറിമോണിയല്‍ പരേഡ് ദേശീയ പതാകയ്ക്ക് ആദരവ് പ്രകടിപ്പിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ കേരള ആംഡ് പോലീസ്, ആംഡ് റിസര്‍വ്വ് പോലീസ്, സിറ്റി-റൂറല്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റസ്ക്യു, ഫോറസ്റ്റ് സിവില്‍ ഡിഫന്‍സ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവരുടെ പ്ലറ്റൂണുകള്‍ പങ്കെടുക്കും.
ബാന്‍ഡ്സെറ്റ് ദേശീയഗാനാലാപനത്തിനു ശേഷം മുഖ്യാതിഥി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. തുടര്‍ന്ന് ദേശഭക്തിഗാനാലാപനവും മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാന വിതരണവും നടക്കും. ദേശീയ ഗാനത്തോടെ പരിപാടി അവസാനിക്കും.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനു സമര്‍പ്പണം ചെയ്യുന്ന ദിനാചരണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
