General

മലയാളി വനിത ഏഷ്യൻ ടഗ് ഓഫ് വാർ ഫെഡറേഷനിൽ ചീഫ് എഡിറ്റർ

കുവൈറ്റ് ∙ ഏഷ്യൻ ടഗ് ഓഫ് വാർ ഫെഡറേഷനിലെ പബ്ലിക്കേഷനുകളുടെ ചുമതലക്കാരിയായി മലയാളിയായ ഉഷ ദിലീപ് നിയമിതയായി. ഫെഡറേഷന്റെ ഓണററി ചീഫ് എഡിറ്റർ പദവിയിൽ എത്തുന്ന ആദ്യ മലയാളിയും പ്രവാസിയുമാണ് ഉഷ ദിലീപ്.
കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സീനിയർ അധ്യാപികയായ ഉഷ ദിലീപ്, കുവൈറ്റിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലും വിവിധ സാമൂഹിക-കായിക പ്രസിദ്ധീകരണങ്ങളിലും എഡിറ്റോറിയൽ ചുമതല നിർവഹിച്ചിട്ടുണ്ട് . എഴുത്തിലെ മികവിന് കുവൈറ്റ് സർക്കാരിന്റെ നിരവധി അംഗീകാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ പഠനത്തിൽ കേരള യൂണിവേഴ്‌സിറ്റിയിൽ റാങ്ക് നേടിയ ഉഷ ദിലീപ്, ഇന്ത്യൻ ടഗ് ഓഫ് വാർ ഫെഡറേഷന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചുവരുന്നു .