ഒഐസിസി കുവൈറ്റ് തൃശൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
കുവൈറ്റ് ∙ ഒ ഐ സി സി (OICC) കുവൈറ്റ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ബി എ അബ്ദുൾ മുത്തലിബ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി .
പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുകയും സമൂഹത്തിന് കൂടുതൽ പ്രയോജനകരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മിറ്റി പ്രവർത്തനം നടത്തണമെന്ന് അഡ്വ. ബി എ അബ്ദുൾ മുത്തലിബ് ഓർമ്മിപ്പിച്ചു.
ഒ ഐ സി സി (OICC) കുവൈറ്റ് പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി എസ് പിള്ള തൃശൂർ ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള ദേശിയ കമ്മിറ്റി ഭാരവാഹികൾ ആയ വർഗീസ് ജോസഫ് മാരാമൺ , സുരേഷ് മാത്തൂർ ദേശിയ ഭാരവാഹികൾ ആയ ബിനു ചെമ്പാലയം, നിസാം സ്ഥാനമൊഴിഞ തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജലിൻ തൃപ്രയാർ, ജനറൽ സെക്രട്ടറി റസാഖ് ചെറുതുരുത്തി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബി എ അബ്ദുൾ മുത്തലിബ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: അൻന്റോ വാഴപ്പിള്ളി
ജനറൽ സെക്രട്ടറി: അജ്മൽ ഹാഷിം
ട്രഷറർ: അലിജാൻ വടക്കുഞ്ചേരി
വൈസ് പ്രസിഡന്റുമാർ: ഡിസിൽവ ജോൺ, ഷാനവാസ് എം.എം, മുകേഷ് ഗോപാലൻ
സെക്രട്ടറിമാർ: രാജീവ് അച്യുതൻ, സുഗതൻ ടി.സി, ഷാനഫ് എം.എം, സുധീർ ജനാർദ്ദനൻ
വെൽഫയർ സെക്രട്ടറി: സനു പോൾ
സ്പോർട്സ് സെക്രട്ടറി: മുഹമ്മദ് ആഷിക്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ഷാനവാസ് സി.എ
ശരഫുദ്ദീൻ
ശ്രീധരൻ കെ.എ
മനോജ് നന്തിയാലത്ത്
ഷാഫാസ് അഹ്മദ്
മുജീബ് റഹ്മാൻ
രതീഷ് ബാലകൃഷ്ണൻ
ജോസ് ജോയൽ
യൂസഫ് അലി
ബിജു ജോസ്
ഷെറിൻ ബിജു
ബിജീഷ് എം.എസ്
മാർസൂക്ക് സി
അഷിഫ് പി.എച്ച്
മുഹമ്മദ് ഷാഹിർ
ധന്യ മുകേഷ്
ജലിൻ തൃപ്രയാർ
റസാഖ് ചെറുതുരുത്തി
ജലിൻ തൃപ്രയാറിനെയും റസാഖ് ചെറുതുരുത്തിയെയും ഒഐസിസി ദേശീയ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു.
പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രവാസി ക്ഷേമം, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, സാമൂഹിക സേവനങ്ങൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

h9as7a