പത്തേമാരി പ്രവാസി സംഗമവും, സമാദരണവും തൃപ്രയാറിൽ സംഘടിപ്പിച്ചു
തൃപ്രയാർ: പത്തേമാരിയിലും കപ്പലിലും പോയ പ്രവാസികൾ ഈ നാടിന്റെ വികസനത്തിനും പ്രവാസ ലോകത്തിന് വഴികാട്ടിയായി എന്നും കേരള സർക്കാർ നോർക്ക എറണാകുളം റീജിയണൽ അസിസ്റ്റന്റ് രശ്‌മികാന്ത് പറഞ്ഞു. തൃപ്രയാറിൽ നടന്ന പത്തേമാരി പ്രവാസി സംഗമവും സമാദരണ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പത്തേമാരി പ്രവാസി സമിതി പ്രസിഡണ്ട് അബ്ദു (തടാകം) അദ്ധ്യക്ഷത വഹിച്ചു. പത്തേമാരി രക്ഷാധികാരി കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷെരീഫ് ഇബ്രാഹിം, ലോക കേരള സഭ മെമ്പർ പി.കെ. കബീർ സലാല, ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എം. സുരേന്ദ്രൻ, തൃപ്രയാർ പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രേമചന്ദ്രൻ വടക്കേടത്ത്, നൗഷാദ് തെക്കുംപുറം, സകരിയ (ചൈന), പി.എ. കബീർ, കുഞ്ഞിമൊയ്തു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പത്തേമാരിയിലും കപ്പലിലും പോയവരെ ചടങ്ങിൽ ആദരിച്ചു. എഴുത്തുകാരൻ ഷെരീഫ് ഇബ്രാഹിം രചിച്ച പത്തേമാരി എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ രശ്‌മികാന്ത് പ്രകാശനം ചെയ്തു. ബി.ബി.എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രദ്ധ സുരേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
