General

പ്രവാസികളെ അവഗണിക്കുന്ന സർക്കാർ സമീപനം മാറ്റണം: ജോസഫ് ടാജറ്റ്

തൃശൂർ: പ്രവാസികളെ അവഗണിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ സമീപനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് അഡ്വ. ജോസഫ് ടാജറ്റ്‌. തൃശൂർ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ജോസഫ് ടാജറ്റ്‌ യു എ ഇയിലെ ഇൻകാസ്‌ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസ് മീറ്റിംഗിൽ സംസാരിക്കവേ ആണ് സർക്കാർ സമീപനത്തെ വിമർശിച്ചത്.
ജില്ലയിൽ ബൂത്ത്‌ തലം മുതൽ കോൺഗ്രസിനെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാക്കും. അതിനായുള്ള ആക്ഷൻ പ്ലാനും മുന്നൊരുക്കങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കോൺഫറൻസ് മീറ്റിംഗിൽ ഇൻകാസ്-ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ്‌ യു എ ഇ നാഷ്ണൽ കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ്‌ ടി എ രവീന്ദ്രൻ, ഇൻകാസ്‌ ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ്‌ ബി പവിത്രൻ, സുഭാഷ്‌ ചന്ദ്രബോസ്‌, കെ എച്ച്‌ താഹിർ, ടി എ നാസർ, നാസർ അൽദാന, റിയാസ്‌ ചെന്ത്രാപ്പിന്നി, സുലൈമാൻ കറുത്താക്ക, ഫിറോസ്‌ മുഹമ്മദാലി, ഷാന്റി തോമസ്, എ ടി ഷരീഫ്‌, ഫസലുദ്ദീൻ, ആന്റോ അബ്രഹാം, തസ്‌ലിം കരീം, രാജാറാം മോഹൻ, രഞ്ജിത്‌ ചന്ദ്രൻ, ഉമേഷ്‌ വള്ളൂർ, സുനിൽ, ഷിഹാബ്‌ തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകാസ്‌ – ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ കോഡിനേഷൻ കമ്മിറ്റി കൺവീനർ ചന്ദ്രപ്രകാശ്‌ ഇടമന നന്ദി പറഞ്ഞു.