നടൂപ്പറമ്പിൽ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ കളംപാട്ട്
ചൂലൂർ: ചൂലൂർ നടൂപ്പറമ്പിൽ ദേവസ്വം ശ്രീ ഭുവനേശ്വരി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കളംപാട്ട് നടന്നു.
രാവിലെ ഗണപതിഹവനം, ഭുവനേശ്വരി പൂജ, പരിവാരസമേതം പൂജ, ഗുരു മുത്തപ്പൻമാർക്ക് കളം, മദ്ധ്യാഹ്നപൂജ, ഉച്ചക്ക് ഗുരുമുത്തപ്പൻമാരുടെ നൃത്തം, കൽപ്പന, വൈകീട്ട് ദീപാരാധന, രാത്രി അത്താഴപൂജ, വിഷ്ണുമായ സ്വാമിക്ക് രൂപക്കളം, പാട്ടുത്സവം, വിഷ്ണുമായ സ്വാമിയുടെ നൃത്തം, കൽപ്പന എന്നിവ നടന്നു. ക്ഷേത്രം രക്ഷാധികാരി എൻ.കെ കരുണാകരൻ, പ്രസിഡന്റ് എൻ.കെ വിനോദൻ, സെക്രട്ടറി എൻ.എസ് സജീവ്, ട്രഷറർ എൻ.എസ് അജിത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാർച്ച് 7 വെള്ളിയാഴ്ച്ചയാണ് ക്ഷേത്ര മഹോത്സവം.

muoxk6