General

എടമുട്ടത്ത് മാനവമൈത്രി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

എടമുട്ടം: എടമുട്ടം റസിഡൻസ് അസോസിയേഷനും (ERA), എടമുട്ടം സെൻട്രൽ മസ്ജിദുമായി സഹകരിച്ച് മാനവമൈത്രി സംഗമവും, ഇൻറർഫെയ്ത്ത് സെമിനാറും, ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
ഡോ. ഷാജി ദാമോദരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സുചിന്ദ് പുല്ലാട്ട് അധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് പരിപാടി ഉദ്ഘാടനം ചെയ്തു.

മതസൗഹാർദത്തിനായി ഇൻറർഫെയ്ത്ത് സെമിനാർ

വൈസ് പ്രസിഡണ്ട് സീന മണികണ്ഠൻ സെമിനാർ മോഡറേറ്റ് ചെയ്തു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സ്വാമി ദേവ ചൈതന്യ, മുശ്രിഫ് മുസ്ലിം പണ്ഡിതൻ പി. എ. ഉമ്മർ ബാഖവി, എടമുട്ടം ക്രിസ്തുരാജ് ദേവാലയം വികാരി ഫാ. ജിബിൻ നായത്തോടൻ എന്നിവർ മതസൗഹാർദവും സാമൂഹ്യ ഐക്യവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

പ്രമുഖരുടെ ആശംസകൾ
തളിക്കുളം ബ്ലോക്ക് മെമ്പർ വസന്ത ദേവലാൽ, വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ മണി ഉണ്ണികൃഷ്ണൻ, കോർവ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ദീരജ്, ERA എക്സിക്യൂട്ടീവ് അംഗങ്ങളായ ക്ലെമന്റ് കെ. ജെ, ഗോപി ഞാറ്റുവെറ്റി, ജോൺസൺ കെ. ടി, സുഖദിയ സിസി, മുഹമ്മദ് ബഷീർ, ബെന്നി ആലപ്പാട്ട്, സെൻട്രൽ മസ്ജിദ് പ്രസിഡണ്ട് മുഹമ്മദ് നിസാർ, സെക്രട്ടറി ഹുസൈൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.

സമാപനം
ചടങ്ങിന്റെ സമാപനത്തിൽ എക്സിക്യൂട്ടീവ് അംഗം ഷംസുദ്ദീൻ പി. കെ നന്ദി പ്രകാശിപ്പിച്ചു. മതസൗഹാർദവും മനുഷ്യസ്നേഹവും നിറഞ്ഞ ഈ സംഗമം സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്ന വേദിയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *