GeneralTHRISSUR

തൃപ്രയാർ സർഗ്ഗസംസ്കൃതി വിജേഷ് ഏത്തായിയെ ആദരിച്ചു

ഏങ്ങണ്ടിയൂർ: ലോക വനദിനാചരണത്തിന്റെ ഭാഗമായി തൃപ്രയാർ സർഗ്ഗസംസ്കൃതി പ്രവർത്തകർ, സ്വന്തം വീടിനെ കാടാക്കി മാറ്റിയ വിജേഷ് ഏത്തായിയെ ആദരിച്ചു. പ്രകൃതിപ്രേമികളെ ആകർഷിക്കുന്ന വിധത്തിൽ വൃക്ഷവൽക്കൃതമായ വീട്ടുമുറ്റം സൃഷ്ടിച്ച വിജേഷ് ഏത്തായിയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വലിയ ശ്രദ്ധ നേടുകയാണ്.
സർഗ്ഗസംസ്കൃതി പ്രവർത്തകർ വസതിയിലെത്തി സ്‌നേഹാദരവും അനുമോദനവും അറിയിച്ചു, കൂടാതെ, പക്ഷി-മൃഗാദികൾക്ക് കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചു..
ചടങ്ങിൽ സർഗ്ഗസംസ്കൃതി ചെയർമാൻ ജയൻ ബോസ് അധ്യക്ഷത വഹിച്ചു. സജീവൻ എബ്രാതിരി വിജേഷ് ഏത്തായിയെ ഷാൾ അണിയിച്ച് ആദരിച്ചു. വൈസ് ചെയർമാൻ ആന്റോ തൊറയൻ, വിനോഷ് വടക്കേടത്ത്, ജയൻ ചാവൂർ, വസന്ത് വെങ്കിടി, വിക്രമാദിത്യൻ കാരാട്ട്, വിഷ്ണു കുത്താമ്പുള്ളി, പ്രണവ് കിഴക്കേ പാട്ട് എന്നിവർ ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *