THRISSUR

കേരളത്തിലെ മികച്ച വില്ലേജ് ഓഫീസർ അരുൺ കുമാറിന് സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വീകരണം

ഒല്ലൂർ: കേരളത്തിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ഒല്ലൂർ വില്ലേജ് ഓഫീസർ അരുൺ കുമാറിന് സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ടി. കെ. പൊറിഞ്ചു ഉദ്ഘാടനം നിർവഹിച്ചു. ഇൻകാസ് – ഒ. ഐ. സി. സി തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ എൻ. പി. രാമചന്ദ്രൻ അരുൺ കുമാറിന് മൊമെന്റോ കൈമാറി. ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രവീന്ദ്രൻ, ശശി പോട്ടയിൽ, വിൽസൺ പള്ളിപ്പുറം, ടിറ്റോ ആന്റണി, രജീഷ് ജോണി, ശോഭന, വത്സ ജോസ്, റെനി, ജോൺസൻ, കൗൺസിലർമാരായ സുനിൽ രാജ്, നിമ്മി റപ്പായി, ശിവരാമൻ അടിയത്ത് എന്നിവർ പ്രസംഗിച്ചു. ശ്രേഷ്ഠ സേവനത്തിനുള്ള അംഗീകാരം ലഭിച്ച അരുൺ കുമാറിന്റെ പ്രവർത്തനശൈലി സമൂഹത്തിന് പ്രചോദനമാണെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.
ഒല്ലൂർ പ്രദേശത്തെ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്മാരും ക്ലബ് പ്രസിഡന്റ്മാരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *