GeneralTHRISSUR

കുട്ടമംഗലം കെ.എസ്. ഭവനത്തിൽ ഇഫ്താർ സംഗമം

കാട്ടൂർ : കെ പി സി സി പ്രസിഡന്റ് കെ സുധാകരനോടുള്ള ബഹുമാനാർത്ഥം വീടിനു പേര് കെ.എസ് ഭവനം എന്ന് നൽകിയ തൃശൂർ കുട്ടമംഗലത്തെ കെ.എസ്. ഭവനത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇഫ്താർ സംഗമം നടത്തി. പരിപാടിയിൽ മുൻ തൃശ്ശൂർ എം.പി.യും കെ.പി.സി.സി. വർക്കിംഗ്‌ പ്രസിഡന്റുമായ ടി.എൻ. പ്രതാപൻ, യു.ഡി.എഫ്. കൈപ്പമംഗലം നിയോജകമണ്ഡലം കൺവീനർ മുജീബ് റഹ്മാൻ, കെ.പി.സി.സി. അംഗം സുനിൽ ലാലൂർ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ നൗഷാദ് ആറ്റുപറമ്പത്ത്, സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, ഡി.സി.സി. അംഗം സജയ് വയനപ്പിള്ളി, കൈപ്പമംഗലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ സലിം പോക്കാക്കില്ലത്ത്, ഡേവിസ് മാളിയേക്കൽ, സുരേഷ് കൊച്ചുവീട്ടിൽ, ഷാഹിർ, ഉമ്മറുൽ ഫാറൂഖ്, കൈപ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, നാട്ടിക പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. വിനു, കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, കേരള എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.ആർ. ജോൺ, സെക്രട്ടറി സി.എസ്. അനുരാഗ്, സംസ്ഥാന വനിതാ പ്രസിഡന്റ് സി.എസ്. ആശ, സാജൻ സി. ജോർജ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. അഫ്സൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീല വിശ്വംഭരൻ, കുട്ടമംഗലം മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഫാറൂഖ് പറൂപ്പനക്കൽ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
സംഗമത്തോടനുബന്ധിച്ച് മുൻ എം.പിയും കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റുമായ ടി.എൻ. പ്രതാപൻ്റെ ലൈബ്രറിയിലേക്ക് ഇൻഷാദ് വലിയകത്തിൻ്റെ മാതാവും പിതാവും ചേർന്ന് പുസ്തകം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *