THRISSUR

നാട്ടിക എസ്.എൻ ട്രസ്റ്റ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ നൃത്താവിഷ്കാരവും മത സൗഹാർദ്ദ സദസും

നാട്ടിക: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ നൃത്തവിഷ്കാരവും മത സൗഹാർദ്ദ സദസും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് പി. എസ്. പി. നസീറിന്റെ അധ്യക്ഷതയിൽ സ്കൂൾ ലോക്കൽ മാനേജർ പി. കെ. പ്രസന്നൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജയ ബിനി ജി. എസ്. ബി സ്വാഗതവും എൻഎസ്എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് നന്ദിയും രേഖപ്പെടുത്തി.
സ്കൂൾ എച്ച്.എം മിനിജ ആർ. വിജയൻ, സ്കൂൾ വികസന കമ്മിറ്റി ചെയർമാൻ സി. എസ്. മണികണ്ഠൻ, സീനിയർ അസിസ്റ്റന്റ് രഘുരാമൻ കെ. ആർ, സ്റ്റാഫ് സെക്രട്ടറി നവീൻ ഭാസ്കർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
ലഹരി വിരുദ്ധ നൃത്തവിഷ്കാരത്തിന് അശ്വതി കൃഷ്ണ, ശ്രീലക്ഷ്മി കെ. യു, ആവണി ബാബുരാജ് എന്നിവർ നേതൃത്വം നൽകി. തിരക്കിട്ട പരീക്ഷ സമയത്തിലും മികച്ച പരിപാടി സംഘടിപ്പിച്ച എൻഎസ്എസ് കോഡിനേറ്റർ ശലഭ ജ്യോതിഷിനെ രക്ഷിതാക്കൾ അഭിനന്ദിച്ചു.
പൊതുസമൂഹത്തിന് നന്മയുടെ സന്ദേശം പകർന്ന ഈ പരിപാടിയുടെ ഭാഗമായി നിരവധിപേർക്ക് റംസാൻ ഭക്ഷ്യകിറ്റ് വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *