General

എടത്തിരുത്തി പുളിഞ്ചോടിൽ ലഹരിക്കെതിരെ മനുഷ്യചങ്ങല

എടത്തിരുത്തി: ലഹരിക്കെതിരെ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്ത് പുളിഞ്ചോട് സെന്ററിൽ വിവിധ കൂട്ടായ്മകൾ ഒന്നിച്ച് അണിചേർന്നു. എടമുട്ടം ഫ്രണ്ട്സ് പുരുഷ സ്വയം സഹായ സംഘം, എടമുട്ടം ക്രിസ്തുരാജ് ദേവാലയം, പുളിഞ്ചോട് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
മനുഷ്യചങ്ങലയുടെ ഉദ്‌ഘാടനം ടി.കെ. ചന്ദ്രബാബു നിർവഹിച്ചു. എടമുട്ടം ക്രിസ്തുരാജ് ദേവാലയം വികാരി ഫാദർ ജിബിൻ നായത്തോടൻ അധ്യക്ഷത വഹിച്ചു. സിപി ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ്, കയ്പമംഗലം എസ്.ഐ സജീഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് ബാസിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.


പഞ്ചായത്തംഗങ്ങളായ ഫാത്തിമ അഷറഫ്, സജീഷ് സത്യൻ, വലപ്പാട് പഞ്ചായത്തംഗം അജ്മൽ ഷെരീഫ്, എടത്തിരുത്തി കിസാൻ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബൈന പ്രദീപ്, ക്രിസ്തുരാജ് ദേവാലയം ട്രസ്റ്റിമാരായ ടോണി താടിക്കാരൻ, കെ.എ. ജോബി, അധ്യാപകൻ നൗഷാദ് പാട്ടുകുളങ്ങര, പൊതു പ്രവർത്തകൻ ഷെമീർ എളേടത്ത്, ജനറൽ കൺവീനർ ബെന്നി ആലപ്പാട്ട്, പുളിഞ്ചോട് കൂട്ടായ്മ പ്രതിനിധികളായ ദിനേഷ് കൊല്ലാറ, സദാം പുതിയ വീട്ടിൽ, ജോബി അരണാട്ടുകര, എടമുട്ടം ഫ്രണ്ട്സ് സംഘ ഭാരവാഹികളായ ഷാഹിദ് പുതിയ വീട്ടിൽ, എം.വി. നൗഷാദ്, എം.ബി. അക്ഷയ്, പി.എം. ആദർശ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ നിരവധി നാട്ടുകാരും വിദ്യാർത്ഥികളും സ്ത്രീകളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *