മണപ്പുറം കലോത്സവം നടന്നു
നാട്ടിക: മണപ്പുറം സമീക്ഷയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മണപ്പുറം കലോൽസവം ഏപ്രിൽ 7, 8 തിയ്യതികളിൽ നാട്ടിക ശ്രീനാരായണ ഹാളിൽ ശ്രദ്ധേയമായി നടന്നു. ചടങ്ങ് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശന്റെ അധ്യക്ഷതയിൽ നടന്നു. ഉദ്‌ഘാടനം നാട്ടിക എസ് എൻ കോളേജ് പ്രിൻസിപ്പാൾ ഡോ. പി.എസ്. ജയ നിർവഹിച്ചു. സി.ജി. അജിത് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി ആർ ഹാരി, വി കെ ജ്യോതി പ്രകാശ്, വി.എൻ രണദേവ്, ടി.എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.
കലോത്സവത്തിന്റെ ഭാഗമായി മയക്കുമരുന്നിനെതിരായ ബോധവത്കരണ ചിത്രപ്രദർശനവും ചിത്രരചനയും സംഘടിപ്പിച്ചു. നാട്ടിക-മണപ്പുറത്തെ പ്രമുഖ ചിത്രകാരന്മാർ നേതൃത്വം നൽകിയ ഈ പ്രദർശനം പൊതുസമൂഹത്തിൽ വലിയ ശ്രദ്ധ നേടി.
ശ്രീരഞ്ജിനി കലാക്ഷേത്രത്തിലെ കലാകാരന്മാർ കലാപരിപാടികൾ അവതരിപ്പിച്ചു. യുവജനങ്ങളുടെയും കുട്ടികളുമടക്കമുള്ളവരുടെയും പങ്കാളിത്തം കലോത്സവത്തിന് മാറ്റ് കൂട്ടി.
