കഴിമ്പ്രം ബീച്ച് ഫെസ്റ്റ്: സമൂഹത്തിന് മാതൃകയായവരെ ആദരിച്ച് സൗഹൃദ വേദി
കഴിമ്പ്രം: ജനകീയ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി സമൂഹത്തിന് മാതൃകയായവരെ ആദരിച്ചു. ആദരണീയം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ശോഭ സുബിൻ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഡിവൈഎസ്പി വി.കെ. രാജു നിർവഹിച്ചു. ഷൈൻ നെടിയിരിപ്പിൽ സ്വാഗതം പറഞ്ഞു. . വാമനൻ നെടിയിരിപ്പിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെ ആദരിച്ചു. സിവിൽ പോലീസ് ഓഫീസർ മണി ഇ.എസ്, പെപ്പിൻ ജോർജ്, അഫ്രിൻ ഫാത്തിമ, ടി.പി. ഹനീഷ് കുമാർ, ശ്രീലക്ഷ്മി പി.വി, ജയൻ ബോസ് മാധവൻ, സതീഷ് കല്ലയിൽ, കൃഷ്ണാഞ്ജന വി.ഡി, ദേവപ്രിയ കെ.വി, കൃഷ്ണരാജ് വി.ജെ, ആർച്ച പി.എസ്, ആര്യൻ പി.എസ്, ഷിജിൻ കെ.സി. തുടങ്ങിയവരെ ആദരിച്ചു.
ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, മധു കുന്നത്ത്, സൗമ്യൻ നെടിയിരിപ്പിൽ, പി.ഡി. ലോഹിതാഷൻ, സുജിന്ദ് പുല്ലാട്ട്, സുമേഷ് പാനാട്ടിൽ, പ്രജീഷ് കൊല്ലാറ, അജ്മൽ ഷെരീഫ് എന്നിവർ ആശംസകൾ അറിയിച്ചു. സുമേഷ് പാനാട്ടിൽ നന്ദി രേഖപ്പെടുത്തി.
