കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 4-മത് രാമു കാര്യാട്ട് അവാർഡുകൾ വിതരണം ചെയ്തു
കഴിമ്പ്രം: ജനകീയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കഴിമ്പ്രം ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി 4-മത് രാമു കാര്യാട്ട് ഫിലിം അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്‌ഘാടനം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു.
നാടകം: മികച്ച നാടകത്തിനുള്ള മെഡിമിക്സ് രാമു കാര്യാട്ട് അവാർഡും 50,000 രൂപയും പ്രശസ്തിപത്രവും സാഹിതി തീയേറ്റേഴ്സിന്റെ “മുച്ചീട്ടു കളിക്കാരന്റെ മകൾ” എന്ന നാടകത്തിന് ലഭിച്ചു. അവാർഡ് മെഡിമിക്സ് എം.ഡി എ.വി. അനൂപ്, സി.ആർ. മഹേഷ് എം.എൽ.എക്ക് നൽകി. കഴിമ്പ്രം വിജയന്റെ സ്മരണാർത്ഥം നൽകുന്ന മികച്ച കലാസാംസ്കാരിക പ്രവർത്തകനുള്ള അവാർഡ് ഗോകുലം ഗോപാലൻ, എ.വി. അനൂപിന് സമ്മാനിച്ചു.
സിനിമ മേഖലയിലെ അംഗീകാരങ്ങൾ:
മികച്ച സംവിധായകൻ: ബ്ലെസ്സി
പാൻ ഇന്ത്യൻ താരമായി: ഉണ്ണി മുകുന്ദൻ
മികച്ച നടൻ: ആസിഫ് അലി
മികച്ച നടി: അപർണ ബാലമുരളി
സിനിമാറ്റിക് ബ്രില്ല്യൻസ് അവാർഡ്: ജോജു ജോർജ്
മറ്റു പുരസ്‌കാരങ്ങൾ:
സുരഭി ലക്ഷ്മി, മോക്ഷ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാജേഷ് മാധവൻ, ആൻസൺ പോൾ, അഭിമന്യു തിലകൻ, ഇഷാൻ, ശരീഫ് മുഹമ്മദ്, ശ്രുതി രാമചന്ദ്രൻ, ചിന്നു ചാന്ദിനി, മാല പാർവതി, ചിത്രാ നായർ ഉൾപ്പെടെ 65-ലധികം കലാകാരന്മാർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
സംവിധാനം, സൗഹൃദം, ആശംസകൾ: അവാർഡ് നൈറ്റ് ഒരുക്കിയത് സംവിധായകരായ പ്രമോദ് പപ്പനും ഡയാനയും ചേർന്നാണ്.
അധ്യക്ഷത ശോഭ സുബിൻ, സ്വാഗതം ഷൈൻ നെടിയിരിപ്പിൽ.
വിശിഷ്ടാതിഥികളായി: എൻ.ടി.സി ചെയർമാൻ മനോജ് കുമാർ, ജോൺ ആലുക്ക, ജീസ് ലാസർ, ഡോ. വി.ജെ. റോസമ്മ, ഹംസ കൊണ്ടമ്പുള്ളി, ഷിനു ക്ലയർ മാത്യൂസ്, മാത്യൂസ് കാട്ടൂക്കാരൻ, ഷമിൽ മോഹൻദാസ്, അർജുൻ നായർ മൂപ്പിൽ, അനു താജ്, സലീഷ് തണ്ടാശ്ശേരി, സുധീഷ്, വാമനൻ നെടിയിരിപ്പിൽ, വിനോദ് നെടിയിരിപ്പിൽ, ബിജു പുളിക്കൽ എന്നിവർ പങ്കെടുത്തു.
ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, മധു കുന്നത്ത്, സൗമ്യൻ നെടിയിരിപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
