ലഹരിക്കെതിരെ സന്ദേശമുമായി തൃശൂർ പ്രസ് ക്ലബ് ക്രിക്കറ്റ് ടൂർണമെന്റ്
തൃശൂർ: ‘ലഹരിയെ ചെറുക്കാം, മൈതാനങ്ങളിലേക്ക് മടങ്ങാം’ എന്ന പ്രമേയത്തിൽ തൃശൂർ പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. അരണാട്ടുകര ലൂങ്സ് അക്കാഡമിയിൽ നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ബാറ്റ് ചെയ്ത് നിർവ്വഹിച്ചു.
ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ഡി.ഐ.ജി എസ്. ഹരിശങ്കർ, പോലീസ് കമ്മീഷണർ ഇളങ്കോ ആർ, സബ് കളക്ടർ അഖിൽ വി. മേനോൻ, എ.എസ്.പി ഹാർദിക് മീണ, കൗൺസിലർമാരായ കെ. രാമനാഥൻ, അഡ്വ. അനീസ്, ശ്രീലാൽ ശ്രീധർ, പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ, സ്‌പോർട്സ് കൺവീനർ ബി. സതീഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി. റോയി എന്നിവർ സംബന്ധിച്ചു.
മേയർ എം.കെ. വർഗീസ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

ടീമുകൾ:
ഓഫീസേഴ്സ് ഇലവൻ
എക്സൈസ് ഇലവൻ
കോർപറേഷൻ കൗൺസിലർമാരുടെ ലീഡേഴ്സ് ഇലവൻ
തൃശൂർ പ്രസ് ക്ലബ് ഇലവൻ
ഫൈനലിൽ എക്സൈസ് ഇലവൻ ഓഫീസേഴ്സ് ഇലവനെ തോൽപ്പിച്ച് വിജയകിരീടം ചൂടി.
കായികമൈതാനങ്ങൾ ലഹരിക്കെതിരായ പോരാട്ടത്തിനുള്ള ശക്തമായ വേദിയാകട്ടെ എന്ന സന്ദേശം ഉയർത്തിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
