ഒ ഐ സി സി കുവൈറ്റ് രാജീവ് ഗാന്ധി അനുസ്മരണം നടത്തി
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അമരക്കാരനും ആയിരുന്നു രാജീവ് ഗാന്ധിയുടെ അനുസ്മരണം, ഒ എസ് സി ഓഫീസിൽ വച്ച് നടത്തി.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ദേശീയ കമ്മിറ്റി വൈസ് പ്രസിഡണ്ട് സാമുവൽ ചാക്കോ കാട്ടൂർ കളിക്കൽ ഉദ്ഘാടനം ചെയ്തു.
ബൈജു പോൾ, മനോജ് റോയ്, ജോബിൻ ജോസ്, എബി, കലേഷ് ബി പിള്ള, റെജി കോരുത്, ഏലിയാസ് ബ്രിട്ടൻ ജോസഫ്, തോമസ് പള്ളിക്കൽ, ജേക്കബ് വർഗീസ്, സിനു ജോൺ, റെജി കോശി ജോർജ്, അനിൽ ബോസ്കോ എന്നിവർ സംസാരിച്ചു
യോഗത്തിന് നാഷണൽ കമ്മിറ്റി സെക്രട്ടറി ജോയി കരുവാളൂർ സ്വാഗതവും നാഷണൽ കൗൺസിൽ അംഗം വിപിൻ മങ്ങാട്ട് നന്ദിയും പറഞ്ഞു.
