പുതുതലമുറ പൊതുവിജ്ഞാനം കൂടുതലായി ആർജിക്കണം -വി എം സുധീരൻ
തൃപ്രയാർ – പുതിയ തലമുറ കൂടുതലായി പൊതുവിജ്ഞാനവും സാമൂഹ്യ അവബോധവും കൂടുതലായി ആർജിക്കണമെന്ന് കെപിസിസി മുൻ പ്രസിഡണ്ട് വി എം സുധീരൻ പറഞ്ഞു. ഫുൾ എ പ്ലസും ഫുൾ എ വണ്ണും വാങ്ങുമ്പോഴും പഠനത്തോടൊപ്പം പാഠേന്ദ്ര വിഷയത്തിലും വിദ്യാർത്ഥികൾ നല്ല പാണ്ഡിത്യം നേടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സുധീരൻ പറഞ്ഞു. നമ്മുടെ ചരിത്രത്തെയും പാരമ്പര്യത്തെയും പൈതൃകത്തെയും ഇകഴ്ത്തിക്കാണിക്കാനും ഇല്ലാത്ത ചരിത്രം പുതുതായി എഴുതിച്ചേർക്കാനും കുട്ടി ചേർക്കാനും വലിയ പരിശ്രമമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് വസ്തുതകൾ മനസ്സിലാക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്നും പി എം സുധീരൻ കുട്ടിച്ചേർത്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിലും സിബിഎസ്ഇ പരീക്ഷയിലും എ പ്ലസ് എ വൺ അടക്കം മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പ്രശസ്ത സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിൻ്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസ പുരസ്കാരം വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുധീരൻ.
കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ,നൗഷാദ് ആറ്റുപറമ്പത്ത്, വി ആർ വിജയൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ്, നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്,വി ഡി സന്ദീപ്, സി ജി അജിത് കുമാർ, ടി വി ഷൈൻ, ജീജ ശിവൻ,സി എസ് മണികണ്ഠൻ, പി സി മണികണ്ഠൻ,മധു അന്തിക്കാട്, പി വി സഹദേവൻ എന്നിവർ സംസാരിച്ചു.
എസ്എസ്എൽസി സിബിഎസ്ഇ പരീക്ഷകളിൽ 100% വിജയം കൈവരിച്ച നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ,എസ് എൻ ട്രസ്റ്റ് സ്കൂൾ,തൃപ്രയാർ ലെമർ പബ്ലിക് സ്കൂൾ എന്നീ സ്കൂളുകളെ ചടങ്ങിൽ വി എം സുധീരൻ ആദരിച്ചു. പ്രവാസി യുവ സംരമ്പകൻ ബിജു പുളിക്കലിനെ ചടങ്ങിൽ വി എം സുധീരൻ പൊന്നാടയണിയിച്ചു ആദരിച്ചു. ബിന്ദു പ്രദീപ് ,കെ ആർ ദാസൻ, മുഹമ്മദാലി കണിയാർക്കോട് ശ്രീദേവി സദാനന്ദൻ പി കെ കൃഷ്ണകുമാർ,മോഹൻദാസ് പുലാക്കപ്പറമ്പിൽ ,തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
