KUWAITMIDDLE EAST

ജുഡീഷ്യറി രംഗത്ത് 90 വനിതാ ജഡ്ജിമാർക്ക് നിയമനം നൽകി കുവൈറ്റ്. ലിംഗസമത്വത്തിനും ഉത്തമ ഉദാഹരണമായി വിലയിരുത്തപ്പെടുന്ന നടപടി.

കുവൈറ്റ് : അറബ് ലോകത്തും മിഡിൽ ഈസ്റ്റിലും 90 വനിതാ ജഡ്ജിമാരെ നിയമിക്കുന്ന ആദ്യ രാജ്യമായി കുവൈറ്റ്. ജുഡീഷ്യറി രംഗത്ത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായകമായ മുന്നേറ്റമാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. അറ്റോർണി ജനറലിന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്ന പബ്ലിക് പ്രോസിക്യൂഷനിൽ ട്രെയിനി അറ്റോർണിമാരായി ആണ് നിയമനം.
ഹൈ ജുഡീഷ്യൽ കൗൺസിൽ 19 ട്രെയിനി അറ്റോർണിമാരെയും 100 ഓളം പുതിയ ട്രെയിനി അറ്റോർണിമാരെയും നിയമിക്കാൻ ഔദ്യോഗികമായി അനുമതി നൽകിയിട്ടുണ്ട്. ഏറ്റവും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ് വേഗത്തിലാക്കാനും ജുഡീഷ്യറിയുടെ സ്റ്റാഫിംഗ് ആവശ്യങ്ങൾ പരിഹരിക്കാനുമാണ് ഈ തീരുമാനം.
ട്രെയ്‌നി അറ്റോർണി റോളിൽ വനിതാ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയതുമുതൽ, ഇവരിൽ 15 പേരെ “ജഡ്ജ്” എന്ന സ്ഥാനത്തേക്ക് ഉയർത്തിയിട്ടുണ്ട് . പബ്ലിക് പ്രോസിക്യൂഷനിലെ ഏറ്റവും സങ്കീർണ്ണവും നിർണായകവുമായ ചില കേസുകളുടെ അന്വേഷണത്തിൽ അവരുടെ പങ്കാളിത്തത്തിലൂടെ അവർ നേടിയെടുത്ത കഴിവിന്റെയും വിലപ്പെട്ട അനുഭവത്തിന്റെയും വെളിച്ചത്തിലാണ് ഈ പ്രമോഷൻ.
കൂടാതെ, ഹൈ ജുഡീഷ്യൽ കൗൺസിൽ പുറപ്പെടുവിച്ച പ്രമോഷനുകൾക്ക് അനുസൃതമായി, എല്ലാ ട്രെയിനി അറ്റോർണിമാരും ഭാവിയിൽ ജഡ്ജിമാരുടെയും കൺസൾട്ടന്റുമാരുടെയും റോളുകളിലേക്ക് മാറും. ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസുകളിൽ സ്ത്രീകൾ പ്രദർശിപ്പിച്ച ബുദ്ധി, അനുഭവപരിചയം, സമർത്ഥമായ കൈകാര്യം ചെയ്യൽ എന്നിവയിൽ ഹൈ ജുഡീഷ്യൽ കൗൺസിൽ മതിപ്പ് പ്രകടിപ്പിച്ചു. ലിംഗസമത്വത്തിനും ഉത്തമ ഉദാഹരണമാണ് ഈ നിയമനങ്ങൾ.