ASTROLOGY

സ്കന്ദ ഷഷ്ഠി വിശ്വാസവും ആചാരവും

തമിഴ്നാട്ടിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപകമായി ആചരിക്കുന്ന ഒരു ഹൈന്ദവ ഉത്സവമാണ് ഷഷ്ഠി എന്നറിയപ്പെടുന്ന സ്കന്ദ ഷഷ്ഠി. സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതമാണിത്. ഷഷ്ടി വൃതം സാധാരണയായി രക്ഷിതാക്കൾ എടുക്കുന്നത് മക്കളുടെ നന്മക്കായാണ്. അതോടൊപ്പം തന്നെ ഗൃഹദോഷങ്ങൾക്കും സർപ്പദോഷത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നത് ഉചിതമാണ്. നവംബർ 18 ന് ശനിയാഴ്ച ആണ് ഈ വർഷത്തെ സ്കന്ദ ഷഷ്ഠി. മുരുകൻ, ഷണ്മുഖൻ, കാർത്തികേയൻ, സുബ്രഹ്മണ്യൻ തുടങ്ങിയവയാണ് സ്കന്ദന്റെ മറ്റ് പേരുകൾ.
സ്കന്ദഷഷ്ഠി വ്രതത്തിനായി ആറ് ദിവസത്തെ അനുഷ്ഠാനം നിര്‍ബന്ധമാണ്. എന്നാല്‍ തലേദിവസം ഒരിക്കലെടുത്ത് ഷഷ്ഠിദിനത്തില്‍ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. കൃത്യമായ ചിട്ടയോടെയും ഭക്തിയോടെയും വേണം വ്രതം അനുഷ്ഠിക്കാന്‍. പ്രഭാതത്തില്‍ കുളി കഴിഞ്ഞതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. എല്ലാ ദിവസവും ഒരിക്കലൂണാണ് നല്ലത്. എല്ലാ ദിവസവും സുബ്രമണ്യനാമം ജപിക്കുന്നതും ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ഷഷ്ഠി ദിനത്തില്‍ സുബ്രമണ്യക്ഷേത്ര ദര്‍ശനം നടത്തി ഉച്ചയ്കുള്ള ഷഷ്ഠിപൂജ തൊഴുത് നിവേദ്യം കഴിച്ചു വേണം വ്രതം അവസാനിപ്പിക്കാന്‍. ആറ് ഷഷ്ഠി വ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദഷഷ്ഠി ദിനം വ്രതം അവസാനിപ്പിച്ച് സുബ്രമണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു വര്‍ഷം ഷഷ്ഠി അനുഷ്ഠിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

സുബ്രഹ്മണ്യ ഗായത്രി :
സനൽകുമാരായവിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്
സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത് ഭുവേ നമഃ
സുബ്രഹ്മണ്യ രായം
ഓം ശരവണ ഭവ

വിവരണം : ആചാര്യ ജി സി