സിവില്‍ സര്‍വീസ് പരിശീലനം
സംഘടിത- അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി/ മെയിന്‍ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് ജില്ലയിലെ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റിന് എല്ലാ രേഖകളുമായി പൂത്തോള്‍ മാര്‍സ് കോംപ്ലക്സിലുള്ള ജില്ലാ ഓഫീസില്‍ ഹാജരാകണം. അവസാന തീയതി- ഏപ്രില്‍ 20. കൂടുതല്‍ വിവരങ്ങളും അപേക്ഷ നല്‍കേണ്ട ലിങ്കും kile.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2385900.