ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 40-ാമത് ഔട്ട്‌ലെറ്റ് എഗൈലയിൽ പ്രവർത്തനം ആരംഭിച്ചു
കുവൈറ്റ് : കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ 40-ാമത് ഔട്ട്‌ലെറ്റ് എഗൈലയിൽ പ്രവർത്തനം ആരംഭിച്ചു. ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ആണ് പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ജാസിം ഖമിസ് അൽ ഷറാ, മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ജമാൽ അൽ ദോസരി, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡിആർഓ തഹ്‌സീർ അലി, സി ഒ ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ, സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് , ഇൻ-ഹൗസ് ബേക്കറി, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഉപഭോക്താക്കളോടും ഗ്രാൻഡ് മാനേജ്‌മെന്റ് ടീമിനോടും അവരുടെ ടീം വർക്കിനും പിന്തുണയ്ക്കും ഡോ: അൻവർ അമീൻ ചേലാട്ട് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിലയും സേവനവും നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ സാന്നിധ്യമുണ്ടാകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് റീജിണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു.