റമദാൻ മാസത്തിൽ കാരുണ്യ പദ്ധതികളുമായി ലുലു ഹൈപ്പർ
കുവൈറ്റ് : വിശുദ്ധ റമദാൻ മാസത്തിൽ നിരവധി കാരുണ്യ പദ്ധതികളുമായി കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റ്, റമദാൻ മാസത്തിൽ കുവൈറ്റിലെ അംഗീകൃത ജീവകാരുണ്യ സംഘടനകളായ നമാ ചാരിറ്റി, ഖവാഫിൽ ചാരിറ്റി, ഇസ്ലാമിക് കെയർ സൊസൈറ്റി, വാസ്ം അഹ്ൽ അൽ ഖൈറും അൽ നജാദ് ചാരിറ്റി എന്നിവയുമായി സഹകരിച്ച് എക്‌സ്‌ക്ലൂസീവ് ചാരിറ്റി ഗിഫ്റ്റ് കാർഡുകൾ പുറത്തിറക്കി . KD10, KD25, KD50 എന്നിങ്ങനെ മൂന്നു കാർഡുകൾ ഈ സംഘടനകളിലൂടെ അർഹരായവരിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ റമദാനിൽ ദിനം പ്രതി 400-ൽ അധികം സൗജന്യ ഇഫ്താർ കിറ്റുകളും വിതരണം ചെയ്യുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു. കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഖുറൈൻ ബ്രാഞ്ചിൽ പരമ്പരാഗത ‘റമദാൻ സൂഖ് ‘ ആരംഭിച്ചു. കൂടാതെ എല്ലാ ഔട്ലെറ്റുകളിലും സൗകര്യപ്രദമായ ഇഫ്താർ ഭക്ഷണ കൗണ്ടറുകളും ആരംഭിക്കും. റമദാനോട് അനുബന്ധിച്ച് നിരവധി ഓഫറുകളും ലഭ്യമായിരിക്കുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.