BusinessMIDDLE EAST

എൻ ബി ടി സി ഗ്രൂപ്പ് കുവൈറ്റ് 25 പുതിയ UD ട്രാക്ടർ ഹെഡുകൾ സ്വന്തമാക്കി

കുവൈറ്റ് സിറ്റി : എണ്ണ അനുബന്ധ വ്യവസായ രംഗത്തെ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഗ്രൂപ്പായ എൻ ബി ടി സി കുവൈറ്റിന്റെ വിപുലമായ മെറ്റിരിയൽ ട്രാൻസ്‌പോർട്ടിങ് സംവിധാനത്തിലേക്ക് 25 പുതിയ UD ട്രാക്ടർ ഹെഡുകൾ കൂടി എത്തി. പ്രശസ്തമായ ബൂഡായി ട്രേഡിംഗിൽ നിന്നാണ് 25 പുതിയ UD ട്രാക്ടർ ഹെഡ്സ് വാങ്ങിയത്.

എൻ ബി ടി സി എക്യുപ്‌മെൻ്റ് ഡിവിഷനിൽ നടന്ന ചടങ്ങിൽ ബൂദായി ട്രേഡിംഗ് ജനറൽ മാനേജർ വലീദ് ദെസൂക്കി എൻ ബി ടി സി മാനേജിംഗ് ഡയറക്ടർ കെ ജി എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഷിബി എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ (കെ എസ എ ഓപ്പറേഷൻസ്) കെ ജി അലക്സാണ്ടർ എന്നിവർക്ക് താക്കോൽ സമ്മാനിച്ചു.
എൻബിടിസി ഗ്രൂപ്പിലെയും ബൂദായി ട്രേഡിംഗിലെയും ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. എൻ ബി ടി സി പ്രതിനിധികളായ മനോജ് നന്തിയാലത്ത്, (ജനറൽ മാനേജർ-അഡ്മിൻ & എച്ച്ആർ (കോർപ്പറേറ്റ്)), പ്രവീൺ സുകുമാരൻ (ജനറൽ മാനേജർ- കോൺട്രാക്ട്സ് & സബ് കോൺട്രാക്ട്സ് (കോർപ്പറേറ്റ്)), ടിബോ കുരുവിള (സീനിയർ മാനേജർ- ഓപ്പറേഷൻസ് (എക്യുപ്മെൻ്റ് ഡിവിഷൻ)) എന്നിവർ പങ്കെടുത്തു. ബൂദായി ട്രേഡിംഗിനെ പ്രതിനിധീകരിച്ച് അയ്മൻ അബ്ദുൾ സദേക് ഇസ്മായിൽ (ഡയറക്ടർ – എക്വിപ്മെന്റ് സെയിൽസ് ഡിവിഷൻ ), അഹമ്മദ് കമാൽ അബ്ദുൽ അസീസ് (സീനിയർ സെയിൽസ് മാനേജർ (സി.എം.ഡി)), അമർ കോട്ബ് (സെയിൽസ് ഡിവിഷൻ സീനിയർ മാനേജർ) എന്നിവർ പങ്കെടുത്തു.

ഇതിലൂടെ എൻ ബി ടി സി ഗ്രൂപ്പിൻ്റെ സേവന വാഗ്ദാനങ്ങൾ ഗണ്യമായി വർദ്ധിക്കുമെന്നും വ്യവസായത്തിലെ ഈ മേഖലയിലെ ഗണ്യമായ സ്ഥാനം ഉറപ്പിക്കുന്നതിന് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മാനേജ്‌മെന്റ്റ് അറിയിച്ചു .

കഴിഞ്ഞ മാസത്തിൽ യൂറോ 5 എമിഷനും നൂതന സാങ്കേതികവിദ്യയും ഉള്ള ജിസിസിയിലെ ആദ്യത്തെ ക്രൗളർ ക്രെയിനായ CC 8800-1 എൻ ബി ടി സി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 1600 ടൺ എന്ന അസാധാരണമായ ലോഡ് കപ്പാസിറ്റിയാണ് ഇതിന് ഉള്ളത്, ലോകത്തിലെ ഏറ്റവും ഭീമാകാരമായ ക്രെയിനുകൾക്കിടയിൽ ഇത് സ്ഥാനം പിടിക്കുകയും, ലിഫ്റ്റിംഗ് മേഖലയിൽ എൻ ബി ടി സി ഗ്രൂപ്പിൻ്റെ നാഴികക്കല്ലായ പ്രവർത്തനമായി മാറുകയും ചെയ്തു.