കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ടേസ്റ്റ് ഓഫ് വിയറ്റ്നാം’ ഫസ്റ്റിവൽ ആരംഭിച്ചു
കുവൈറ്റ്: കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ടേസ്റ്റ് ഓഫ് വിയറ്റ്നാം’ ഫസ്റ്റിവലിന് തുടക്കമായി. ജഹ്‌റ ഔട്ലെറ്റിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ വിയറ്റ്‌നാം സ്ഥാനപതി തൻ തുവാൻ എൻഗുവും കംബോഡിയ, ഹോണ്ടുറാസ്, ലാവോസ്, സെർബിയ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു. സുഗന്ധ വ്യഞ്ജനനങ്ങൾ ഉൾപ്പെടെയുള്ള പരമ്പരാഗത വിയറ്റ്നാം ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ് ഫസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത് . പ്രശസ്ത വിയറ്റ്നാമീസ് കഫേ ബ്രാൻഡ് കോഫിലിയയുടെ ഔട്ട്‌ലെറ്റും ഫസ്റ്റിവലിന്റെ ഭാഗമായി ഉദ്‌ഘാടനം ചെയ്തു. വിയറ്റ്നാം ഭക്ഷ്യ വൈവിധ്യങ്ങളും ഫെസ്റ്റിവലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.