EntertainmentKUWAIT

‘ചോന്ന മാങ്ങ’ ഹൃസ്വ ചിത്രത്തിന്റെ കുവൈറ്റ് പ്രിവ്യു ഒക്ടോബര്‍ 11ന്

കുവൈറ്റ്: മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യതാരം മാമുക്കോയ അവസാനമായി അഭിനയിച്ച ഹൃസ്വ ചിത്രം ‘ചോന്ന മാങ്ങ’യുടെ കുവൈറ്റ് പ്രിവ്യു ഈ വരുന്ന ഒക്ടോബർ 11-ാം തീയതി അഹമ്മദിയിലെ ഡി. പി. എസ്. സ്കൂളിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്നു. മഹാനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതി ‘ബാല്യകാല സഖി’യുടെ സമകാലിക പുനരാവിഷ്കരണമാണ് ഈ ചിത്രം. ‘ചോന്ന മാങ്ങ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത ഗായകൻ ഷഹബാസ് അമൻ ആണ്, വരികൾ എഴുതിയത് ബഷീറിന്റെ മകൻ അനീസ് ബഷീർ. വൈലാലി, ബേപ്പൂർ, കോഴിക്കോട് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. കുവൈറ്റ് പ്രവാസിയും നാടക, ഷോർട് ഫിലിം രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയ ഷമേജ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്.സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിച്ചവർ: ക്യാമറ: ശങ്കർ ദാസ്, എഡിറ്റിംഗ്: ഹരി ജി നായർ, പശ്ചാത്തല സംഗീതം: ശ്രീറാം സുശീൽ, ശബ്ദ മിശ്രീകരണം: ഹരി രാഗ വാരിയർ, പോസ്റ്റർ ഡിസൈൻ: ജി ഗോപി കൃഷ്‌ണൻ. ‘ചോന്ന മാങ്ങ’യുടെ ആദ്യ പ്രദർശനം ബഷീർ ദിനത്തിൽ വൈലാലിയിൽ നടന്നു. പ്രദർശനം സന്തോഷ് ജോർജ് കുളങ്ങരയും എം. പി. അബ്ദുൽ സമദ് സമദാനിയും നിർവഹിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിലെ പാലക്സി തിയേറ്ററിൽ നടന്ന രണ്ടാമത്തെ പ്രദർശനത്തിൽ എം. എൻ. കാരശ്ശേരി ചിത്രത്തെ അവലോകനം ചെയ്ത് സംസാരിച്ചു. പ്രശസ്ത എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ദീദി ദാമോദരൻ, പ്രേം ചന്ദ്, സുധകരൻ പി പുരായത്ത് എന്നിവരും പ്രദർശനത്തിൽ പങ്കെടുത്തു. ഫ്യൂച്ചർ ഐ ഫിലിം ക്ലബ് ഒരുക്കുന്ന ഈ പ്രിവ്യൂ കാണാൻ ആഗ്രഹിക്കുന്നവർ 97106957, 66737443 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. അല്ലെങ്കിൽ, bookme.com8.in എന്ന ലിങ്കിൽ കയറിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.