കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് കൊടിയേറി; ആഘോഷത്തോടെ തുടക്കം
കഴിമ്പ്രം: ജനകീയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കഴിമ്പ്രം സ്വപ്നതീരത്ത് ഏപ്രിൽ 11 മുതൽ 18 വരെ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിനു ആഘോഷത്തോടെ തുടക്കമായി. ശോഭ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എ. യു. രഘുരാമൻ പണിക്കർ കൊടിയേറ്റ് നിർവഹിച്ചു. ഷൈൻ നെടിയിരിപ്പിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാമനൻ നെടിയിരിപ്പിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, മധു കുന്നത്ത്, സൗമ്യൻ നെടിയിരിപ്പിൽ, പി. ഡി. ലോഹിതാക്ഷൻ, സുചിന്ദ് പുല്ലാട്ട്, സുമേഷ് പാനാട്ടിൽ, പ്രജീഷ് കൊല്ലാറ, അജ്മൽ ഷെരീഫ്, സുധീന്ദ്രൻ ഏറാട്ട്, ചിത്രൻ കോവിൽതെക്കേവളപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,
തുടർന്ന് കലാസന്ധ്യ അരങ്ങേറി.
