കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം
ജനകീയ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 മുതൽ 18 വരെ നടക്കുന്ന കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ പോസ്റ്റർ പ്രകാശനം മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി. പി. നന്ദകുമാർ നിർവഹിച്ചു. കഴിഞ്ഞ തവണ കേരളം കണ്ട ഏറ്റവും മികച്ച ബീച്ച് ഫെസ്റ്റിവൽ ആയിരുന്നു ജനകീയ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ നടന്നതെന്നും അതിനേക്കാൾ മികച്ച രീതിയിൽ ഇത്തവണ ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ സംഘാടകർക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വി. പി. നന്ദകുമാർ പറഞ്ഞു.
മണപ്പുറം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിത നന്ദൻ, ജനകീയ സൗഹൃദ വേദി ചെയർമാൻ ശോഭാ സുബിൻ, ജനറൽ കൺവീനർ ഷൈൻ നെടിയിരിപ്പിൽ, പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, വർക്കിംഗ് ചെയർമാൻമാരായ സുചിന്ദ് പുല്ലാട്ട്, സൗമ്യൻ നെടിയിരിപ്പിൽ, ട്രഷറർ മധു കുന്നത്ത്, കൺവീനർ അജ്മൽ ഷെരീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
