ഓർമ്മകൾ
രചന : ബോബി തേവേരിൽ
ഓർമ്മകൾ ഓടിക്കളിച്ച വിദ്യാലയത്തിൽ
ശണ്ഠകൾ, പിണക്കങ്ങൾ…
മനതാരിൽ ഇന്നലകളായി മിന്നി മറയുന്നു
വിദ്യാലയത്തിൻ വാതിലിൽ ആദ്യമായി
നിന്നെ കണ്ട നാൾ മുതൽ അകലങ്ങളിലെ
നിലാവിൻ സംഗീതമായി നീ വന്നതും.
കടവിൽ നിന്നെ കാത്തു നിന്നതും
വെള്ള തൂകിയ നിൻ ഷർട്ടും ജിമുക്കിയും
പാതി ഒളിച്ചുള്ള നോട്ടവും പുഞ്ചിരിയും
എൻ ഉള്ളിൽ വെള്ള വിരിക്കുമ്പോൾ
തൂലികയിൽ എൻ മനം കൈമാറിയതും
പനിനീരിൻ ഇതളും ഒരിക്കലും മായില്ല
പള്ളിക്കൂടത്തിലെ ആൽമാവിൻ കീഴിൽ
ഇരുന്നു സ്വപ്നങ്ങൾ നെയ്തതും
സ്നേഹ സമ്മാനങ്ങൾ നൽകിയതും
വർണ ചിറകുകൾ വിടർത്തിയ
പേരറിയാത്ത… കിളികളുടെ ആരവങ്ങളും
പൂക്കളുടെ നറു മണവുമെൻ വസന്തമായി
പറഞ്ഞു തീരാത്ത ഒരായിരം കഥകളിൽ
ഉള്ളിലൊതുക്കിയ പ്രണയത്തിൻ താളുകൾ
ഓർമകളിൽ സൂക്ഷിക്കും ഞാൻ നിനക്കായി
നിലാവും കുളിരും അകതാരിൽ
ഇണക്കുരുവികളായി വിലസുമ്പോൾ
ഉള്ളിൽ മന്ത്രിപ്പു സൗഭാഗ്യം പോലെ
ഈറൻ കാറ്റും മഴയയുടെ സംഗീതവും
നനഞ്ഞ മണ്ണിന്റെ ഗന്ധവും എൻ നഷ്ട
ബോധമുണർത്തുന്നു ഇന്നലെകൾക്കായി
ഓർമ്മകൾ നിറഞ്ഞ ഇതളുകൾ
ഇന്നുമെൻ മനതാരിൽ മിന്നി മറയുന്നു
നിന്നിലെ നാദമായി തീരത്തണയുന്നു .
ഉദയസൂര്യന്റെ പ്രഭ കാണുവാൻ