“യാ ഹലാ കുവൈത്ത്” – മുജ്തബ ക്രീയേഷൻസ് 10-മത് ആൽബം പുറത്തിറങ്ങി
കുവൈറ്റ് : കുവൈറ്റ് നാഷണൽ ഡേയും ലിബറേഷൻ ഡേയും ആഘോഷിക്കുന്നതിന്‍റെ ഭാഗമായി മുജ്തബ ക്രീയേഷൻസ് ഒരുക്കിയ 10-ആം സംഗീത ആൽബം “യാ ഹലാ കുവൈത്ത്” ഔദ്യോഗികമായി പുറത്തിറങ്ങി. കുവൈറ്റ് മിഷ്രിഫ് എക്‌സിബിഷൻ ഫെയർ ഗ്രൗണ്ടിലെ ലിറ്റിൽ വേൾഡ് വേദിയിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ ആൽബത്തിന്റെ റിലീസ് നിർവഹിച്ചു.
പ്രമുഖ വ്യക്തികളും സംഘാടകരും പങ്കെടുത്തു
ആൽബം പ്രകാശനം ചെയ്ത ചടങ്ങിൽ അനിൽ ബേപ്പു (ഓർഗനൈസർ, ലിറ്റിൽ വേൾഡ്), എം എസ് . ഒട്ട് ചയാനിൻ (ഓപ്പറേഷൻ മാനേജർ, ലിറ്റിൽ വേൾഡ്), മുഹമ്മദ് (പി.ആർ. ഓഫിസർ) എന്നിവർ പങ്കെടുത്തു. പ്രോജക്ട് & കോർഡിനേഷൻ ടീമിൽ വോൺ ഡിർക് (പ്രോജക്ട് കോഓർഡിനേറ്റർ), അബ്ദുല്അസീസ്, ഹസ്സൻ, ഹമീദ് കേലോത്ത്, ഡി.കെ. ദിലീപ്, വിനു വൈക്കാട് എന്നിവരും സജീവമായി പ്രവർത്തിച്ചു.
ആൽബം റിലീസ് എസ്സാർ മീഡിയ യൂട്യൂബ് ചാനലിൽ
ആൽബത്തിന്റെ നിർമ്മാണത്തിൽ പങ്കുചേർന്നവരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. എസ്സാർ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ‘യാ ഹലാ കുവൈത്ത്’ ആൽബം ഔദ്യോഗികമായി പുറത്തിറക്കിയത്.
സംഗീത ആൽബത്തിന്റെ പ്രത്യേകതകൾ
കുവൈറ്റിലെ സംസ്കാരവും സൗഹാർദ്ദവും ഉയർത്തിപ്പിടിക്കുന്ന ഈ സംഗീത ആൽബം ഹബീബുള്ള മുറ്റിച്ചൂർ ആണ് സംവിധാനം ചെയ്തത്.
ഗായിക: ശ്രുതി ശിവദാസ്
ഗാനരചന: ഗഫൂർ കോലത്തൂർ
സംഗീതസംവിധാനം: മിൻഷാദ് സാര
ഛായാഗ്രഹണം: രതീഷ് സി വി അമ്മാസ്
എഡിറ്റിംഗ്: മെൻഡോസ് ആന്റണി
നൃത്തസംവിധാനം: രാജേഷ് കൊച്ചി (ഡി കെ )
കുവൈറ്റ് ദേശീയ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഗാനം പ്രേക്ഷകരുടെ വലിയ പിന്തുണ നേടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
