FEATURED

AI സംഗീതം: അറിയപ്പെടാത്ത എഴുത്തുകാർക്ക് സുവർണ അവസരം; ജലിൻ തൃപ്രയാർ

എ ഐ (AI) സംഗീതം മലയാളം: ജലിൻ തൃപ്രയാറുമായുള്ള സംഭാഷണം

പരിചയസമ്പന്നനായ മാധ്യമ പ്രവർത്തകനും ഗാനരചയിതാവും വീഡിയോ എഡിറ്ററും AI സംഗീത രംഗത്ത് പരീക്ഷണങ്ങൾ നടത്തുന്ന വെക്തിത്വവുമായ ജലിൻ തൃപ്രയാറുമായി നടത്തിയ സംഭാഷണത്തിൽ, സംഗീത വ്യവസായത്തിൽ, പ്രത്യേകിച്ച് മലയാളം സംഗീത രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വീക്ഷണം ആണ് ഇതിലൂടെ പരാമർശിക്കുന്നത്. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ആണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത് .

AI സംഗീതം: അറിയപ്പെടാത്ത എഴുത്തുകാർക്ക് സുവർണ അവസരം

അധികം അറിയപ്പെടാത്ത എഴുത്തുകാർക്ക് അംഗീകാരം നേടാനുള്ള അമൂല്യമായ ഉപകരണമായിട്ടാണ് ജലിൻ AI ടെക്നോളജിയിലെ സംഗീത നിർമ്മാണ പ്രക്രിയയെ വിലയിരുത്തുന്നത്. AI, സംഗീത നിർമ്മാണ പ്രക്രിയയെ ലളിതമാക്കുന്നതായും , ചെലവ് കുറയ്ക്കുന്നതായും മാറുന്നു എന്നതാണ് ഇതിലെ പ്രധാന ആകർഷണം. ഗാനരചയിതാക്കൾക്ക് രചനയെക്കുറിച്ചോ സംഗീത സംവിധായകനെ കണ്ടെത്തുന്നതിനെക്കുറിച്ചോ ആകുലപ്പെടാതെ എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതും അതിന് മികച്ച സംഗീതം നൽകുന്നതിന് AI സഹായകമാവുന്നു എന്നത് കൊണ്ട് അത് പ്രേക്ഷകരിലേക്കോ ശ്രോതാക്കളിലേക്കോ എത്തിക്കുന്നതിന് എഴുത്തു കാരനെ സംബന്ധിച്ച് വളരെ എളുപ്പമാവുന്നു എന്നും അദ്ദേഹം എടുത്തുകാട്ടുന്നു. നിലവിൽ ഇത് ഒരു വാണിജ്യപരമായ സാധ്യതയിലേക്ക് എത്തിയിട്ടില്ലെങ്കിലും ഒരു സർഗ്ഗാത്മക അവസരമായി വലിയ സാധ്യത ആണ് എഴുത്തുകാർക്കായി തുറന്നിടുന്നത്. സംഗീത മേഖലയിൽ എഴുത്തുകാരുടെ പ്രാമുഖ്യം വർദ്ധിപ്പിക്കുന്ന ഒരു കാലഘട്ടത്തിന് കൂടി ആവും AI സഹായകമാവുക എന്നും അദ്ധേഹം നിരീക്ഷിക്കുന്നു.

നിലവിലെ പരിമിതികളും ഭാവി സാധ്യതകളും

AI സംഗീതം ഇപ്പോഴും പരീക്ഷണഘട്ടത്തിൽ ആണ് ഉള്ളത്. പ്രത്യേകിച്ചും ഇന്ത്യൻ ക്ലാസിക്കൽ രാഗാധിഷ്ഠിത സംഗീതത്തിന്റെ കാര്യത്തിൽ, വലിയ പരിമിതി ഉണ്ടെങ്കിലും ഈ മേഖലയിൽ കൂടുതൽ അപ്ഡേറ്റുകൾ ഉടൻ വരുമെന്നാണ് ജലിൻ പ്രതീക്ഷിക്കുന്നത്. ഈ രംഗത്തെ വിദഗ്ദ്ധരുമായി നടത്തിയ സംഭാഷണത്തിൽ AI-യ്ക്ക് രാഗാധിഷ്ഠിത മെലഡികൾ ഫലപ്രദമായി സൃഷ്ടിക്കാൻ കഴിയുമെന്ന് തന്നെയാണ് പറയുന്നതെന്നും അതിനാൽ തന്നെ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ധേഹം വ്യക്തമാക്കി. അത് കഴിവുള്ള ഗാനരചയിതാക്കൾക്ക് പുതിയ വാതിലുകൾ തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രേക്ഷക സ്വീകാര്യതയുടെ പ്രാധാന്യം

സർഗ്ഗാത്മകതയും വ്യക്തിപരമായ സംതൃപ്തിയും ആണ് AI സംഗീതവുമായുള്ള തന്റെ ഇടപെടൽ നയിക്കുന്നതെന്ന് ജലിൻ ഊന്നിപ്പറയുന്നു. പ്രേക്ഷകരിൽ നിന്ന് സ്വീകാര്യത നേടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ, സാങ്കേതികവിദ്യ കൂടുതൽ മുഖ്യധാരയിലേക്ക് വരുമ്പോൾ AI സംഗീതത്തിൽ വരുന്ന ഗാനങ്ങളെ സംഗീത പ്രേമികൾ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എഴുത്തിലെ ലാളിത്യവും സംഗീതത്തിന്റെ ഇമ്പവും തന്നെ ആയിരിക്കും AI സംഗീതത്തിൽ വരുന്ന ഗാനങ്ങളെ ജനപ്രിയമാക്കുക എന്നും അദ്ദേഹം വിലയിരുത്തുന്നു. നിലവിൽ പുതിയ തലമുറയെക്കാൾ AI സംഗീതത്തോട് കൂടുതൽ അടുപ്പം കാണിക്കുന്നത് മുതിർന്ന തലമുറ ആണെന്നത് തീർച്ചയായും പുതിയ തലമുറയും ഇതിനെ ഏറ്റെടുക്കും എന്നതിന്റെ സൂചകമാണെന്നും അദ്ധേഹം വിലയിരുത്തുന്നു.

വ്യവസായവും സോഷ്യൽ മീഡിയ വീക്ഷണങ്ങളും

AI സംഗീതത്തെ എതിർക്കുന്ന വലിയ സംഗീത കമ്പനികളുടെ നയം വലിയ മണ്ടത്തരം ആണെന്നാണ് ജലിൻ തൃപ്രയാർ പറയുന്നത്. പകരം സംഗീത രംഗത്തെ ഇത്തരം വലിയ കമ്പനികൾ സംഗീത രംഗത്ത് AI ടെക്നോളജിയിൽ നിക്ഷേപം നടത്തി കാലത്തിനൊപ്പം സഞ്ചരിച്ചില്ലങ്കിൽ ഭാവിയിൽ അവരുടെ തകർച്ചയ്ക്ക് കാരണമാകുമെന്നാണ് കരുതുന്നത്. സംഗീത രംഗത്ത് അല്ലങ്കിൽ പോലും ഡിജിറ്റലൈസേഷനിൽ അതിനൊപ്പം സഞ്ചരിക്കാതെ കാലിടറിയ നിരവധി കമ്പനികൾ ഉദാഹരണമായി നമ്മുടെ മുന്നിൽ ഉള്ളത് അദ്ധേഹം ഓർമിപ്പിച്ചു.

2025-ൽ, സംഗീത നിർമ്മാണ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യകൾ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. AI ഉപകരണങ്ങൾ സംഗീത സൃഷ്ടിയെ കൂടുതൽ സൃഷ്ടിപരവുമായതാക്കുന്നു. താഴെ ചില ജനപ്രിയവും സൗജന്യവുമായ AI സംഗീത നിർമ്മാണ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നു:

  1. സുനോ AI (Suno AI): സുനോ AI ഒരു ഉപയോക്തൃ സൗഹൃദ ഇൻറർഫേസ്, വേഗതയേറിയ സംഗീത നിർമ്മാണ വേഗത. ഗെയിം ഡെവലപ്പർമാർ ഇൻ-ഗെയിം പശ്ചാത്തല സംഗീതം സൃഷ്ടിക്കുന്നതിനും, വിപണനക്കാർ പരസ്യ സംഗീതം സൃഷ്ടിക്കുന്നതിനും, ഉള്ളടക്ക സ്രഷ്ടാക്കൾ വീഡിയോ പശ്ചാത്തല സംഗീതം സൃഷ്ടിക്കുന്നതിനും സുനോ AI ഉപയോഗിക്കുന്നു.
  2. Soundverse AI: Soundverse AI ഈ പ്ലാറ്റ്‌ഫോം തുടക്കകാർക്കും പരിചയസമ്പന്നർക്കും വ്യക്തിഗത സംഗീത കൃതികൾ സൃഷ്ടിക്കാൻ സഹായിക്കുന്നു.
  3. Amper Music: Amper Music ഒരു സൗജന്യ AI സംഗീത നിർമ്മാണ ഉപകരണമാണ്, ഇത് ഉപയോക്താക്കൾക്ക് വിവിധ ശൈലികളിൽ സംഗീതം സൃഷ്ടിക്കാൻ സഹായിക്കുന്നു. ലളിതമായ ഇന്റർഫേസ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം സംഗീതം സൃഷ്ടിക്കാനാകും.
  4. AIVA (Artificial Intelligence Virtual Artist): AIVA ഒരു AI സംഗീത സൃഷ്ടി ഉപകരണമാണ്, ഇത് പ്രത്യേകിച്ച് ഗെയിംസ്, സിനിമകൾ, പരസ്യങ്ങൾ എന്നിവയ്ക്കായി സംഗീതം സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം സംഗീതം സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും കഴിയും.
  5. Magenta Studio: Magenta Studio Google-ന്റെ Magenta പ്രോജക്റ്റിന്റെ ഭാഗമായ ഒരു സൗജന്യ ഉപകരണങ്ങളുടേയും പ്ലഗ്-ഇൻസിന്റെയും സമാഹാരമാണ്, ഇത് ഉപയോക്താക്കൾക്ക് AI ഉപയോഗിച്ച് സംഗീതം സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്നു.

One thought on “AI സംഗീതം: അറിയപ്പെടാത്ത എഴുത്തുകാർക്ക് സുവർണ അവസരം; ജലിൻ തൃപ്രയാർ

Comments are closed.