FEATURED

ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ; സക്കീര്‍ ഹുസൈന് മൂന്ന് പുരസ്‌കാരം

ലോസ് ആഞ്ജലിസിൽ നടക്കുന്ന 66-ാമത് ഗ്രാമി പുരസ്‌കാര അവാര്‍ഡ്‌സില്‍ മികച്ച നേട്ടവുമായി ഇന്ത്യ. ശങ്കര്‍ മഹാദേവനും സക്കീര്‍ ഹുസൈനും ചേര്‍ന്നൊരുക്കിയ ഫ്യൂഷന്‍ ബാന്‍ഡ് ആയ ശക്തിയ്ക്കാണ് പുരസ്‌കാരം. ഇത് കൂടാതെ പാഷ്‌തോയിലൂടെ മൂന്ന് ഗ്രാമി പുരസ്‌കാരങ്ങളും സക്കീര്‍ ഹുസൈന്‍ സ്വന്തമാക്കി. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരമാണ് ശക്തി നേടിയത്.
അവരുടെ പുതിയ ആല്‍ബമായ ‘ദിസ് മൊമന്റി’നാണ് അവാര്‍ഡ്. ശങ്കര്‍ മഹാദേവനും ബാന്‍ഡിലെ മറ്റൊരു അംഗമായ ഗണേഷ് രാജഗോപാലനും ചേര്‍ന്നാണ് പുരസ്‌കാരം സ്വീകരിച്ചത്. എട്ട് ഗാനങ്ങള്‍ ഉള്‍പ്പെടുന്ന് ആല്‍ബം ജൂണ്‍ 30ന് ആയിരുന്നു പുറത്തിറങ്ങിയത്. ജോണ്‍ മക് ലാഫ്ലിന്‍ (ഗിറ്റാര്‍), സക്കീര്‍ ഹുസൈന്‍ (തബല), ശങ്കര്‍ മഹാദേവന്‍ (ആലാപനം), വി സെല്‍വഗണേഷ് (താളവാദ്യം), ഗണേഷ് രാജഗോപാല്‍ (വയലനിസ്റ്റ്) എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയത്.
കൂടാതെ സക്കീര്‍ ഹുസൈന്‍ ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോര്‍മന്‍സ് കാറ്റഗറിയിലും അവാര്‍ഡിന് അര്‍ഹനായി. പ്രമുഖ പുല്ലാങ്കുഴല്‍ വാതകന്‍ രാകേഷ് ചൗരസ്യ, ബേല ഫ്‌ലെക്ക്, എഡ്ഗര്‍ മേയര്‍ എന്നിവര്‍ക്കൊപ്പമാണ് അവാര്‍ഡ് സ്വന്തമാക്കിയത്.
പുരസ്‌കാരം സ്വീകരിച്ച ശങ്കര്‍ മഹാദേവന്‍ ”ദൈവത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഇന്ത്യയിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞു”.