ഇന്ത്യൻ നിർമ്മിത ഉപ്പ്; പഞ്ചസാര ബ്രാൻഡുകളിൽ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി
ഓരോ ദിവസവും നമ്മുടെ ശരീരത്തിലേക്കെത്തുന്ന പഞ്ചസാരയിലും ഉപ്പിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങയിരിക്കുന്നതായി കണ്ടെത്തൽ. ഓൺലൈനിലും പ്രാദേശിക വിപണിയിലും വിൽക്കുന്ന എല്ലാ ഇന്ത്യൻ നിർമ്മിത ഉപ്പ്, പഞ്ചസാര ബ്രാൻഡുകളിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയത്. ടോക്സിക്സ് ലിങ്ക് എന്ന അഡ്വക്കസി ഗ്രൂപ്പിൻ്റെ പഠനത്തിൽ, മൈക്രോപ്ലാസ്റ്റിക്സിൻ്റെ ഉയർന്ന സാന്ദ്രത “അയോഡൈസ്ഡ് സാൾട്ടിൽ” മൾട്ടികളർ നേർത്ത നാരുകളുടെയും ഫിലിമുകളുടെയും രൂപത്തിൽ കണ്ടെത്തി. ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ മൈക്രോപ്ലാസ്റ്റിക്സ് അല്ലെങ്കിൽ നാനോപ്ലാസ്റ്റിക്സ് എന്നിവ ഒരു ആഗോള ആശങ്കയായി ഉയർന്നുവരുന്നു. മനുഷ്യരിൽ പ്രത്യുൽപാദന വൈകല്യങ്ങൾ, വളർച്ചാ കാലതാമസം, അർബുദം എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന മൈക്രോപ്ലാസ്റ്റിക് ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടുന്നതായി പഠനങ്ങളിൽ പറയുന്നു.