നവോദയ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
നവോദയ വിദ്യാലയ സമിതി ഒമ്പത്, പതിനൊന്ന് എന്നീ ക്ലാസുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കായി ഓള്‍ ഇന്ത്യ ലാറ്ററല്‍ എന്‍ട്രി സെലക്ഷന്‍ ടെസ്റ്റിനായി താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നുകൂടി (നവംബര്‍ 26) www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സെലക്ഷന്‍ ടെസ്റ്റ് 2025 ഫെബ്രുവരി 8 ന് നടക്കും.
