ഓണറേറിയം സേവന പ്രവർത്തങ്ങൾക്ക് വകയിരുത്തുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
കാലവർഷ കെടുതിയിൽ തകർന്ന വീട്
തളിക്കുളം: കാലവർഷ കെടുതിയിൽ വീട് തകർന്ന കുടുംബത്തിന് വീണ്ടും സ്നേഹ സ്പർശവുമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ. കാലവർഷത്തിന്റെ തീവ്രതയിൽ നിലംപോത്തിയ തളിക്കുളം കൈതക്കൽ പുനരധിവാസ കോളനിയിലെ കോലോത്ത് സിന്ധുവിന്റെ വീടിന് തന്റെ ഓണറേറിയം എല്ലാ തവണയും ചെയ്യാറുള്ളതുപോലെ സഹായമായി എത്തിക്കുകയായിരുന്നു തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ. കഴിഞ്ഞ മാസത്തെ ഓണറേറിയവും മഴ കെടുതിയിൽ തെങ്ങുവീണ് തകർന്ന കുടുംബത്തിനാണ് നൽകിയത് ഇതുൾപ്പെടെ 43 ഓണറേറിയവും സേവന പ്രവർത്തങ്ങൾക്കും രോഗികൾക്കുമാണ് നൽകിയത്. ചടങ്ങിൽ മണികണ്ഠൻ ആലയിൽ ,റിനേഷ് പട്ടാലി, അനിൽ കൈതക്കൽ , മുരളി പൂരാടൻ എന്നിവർ പങ്കെടുത്തു.