തൊഴിലാളി ക്ഷേമനിധി അംശദായം പിരിവ്; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്
തൃശ്ശൂർ: കേരള തൊഴിലാളി ക്ഷേമനിധി അംശദായം സ്വീകരിക്കുന്നതില്‍ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍. തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള അംശദായം സ്വീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വഞ്ചിതരാകാതിരിക്കാന്‍ വ്യവസായ സ്ഥാപന ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. തൊഴിലാളി ക്ഷേമനിധി ഇന്‍സ്പെക്ടര്‍ എന്ന പേരില്‍ ഒരാള്‍ വ്യവസായി സ്ഥാപനങ്ങളില്‍ നിന്നും ഗൂഗിള്‍ പേ വഴി പണപ്പിരിവ് നടത്തുന്നതായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.