General

സി പി ഐ വലപ്പാട് ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

വലപ്പാട്: സി പി ഐ വലപ്പാട് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗം വിസി. കിഷോർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ടി. കെ. സുധീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സി പി ഐ വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ജി. സുഭാഷ് സ്വാഗതവും സിപിഐ വലപ്പാട് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി രാജൻ പട്ടാട്ട് നന്ദിയും രേഖപ്പെടുത്തി. സി പി ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. സ്വർണ്ണലത ടീച്ചർ, ഗീതാ ഗോപി, സി പി ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റി സെക്രട്ടറി മണി നാട്ടിക, കിസാൻസഭ നാട്ടിക മണ്ഡലം സെക്രട്ടറി വി.ആർ. മോഹൻദാസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസന്തദേവലാൽ, സുചിന്ദ് പുല്ലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. കോതകുളം സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രകടനം വലപ്പാട് ചന്തപ്പടിയിൽ സമാപിച്ചു. പ്രകടനത്തിന് മുബീഷ് പനക്കൽ, കെ. എസ്. ഉണ്ണികൃഷ്ണൻ, വിനു പട്ടാലി, സീന കണ്ണൻ, ലാൽ കാച്ചില്ലം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *