General

തേജ് ചുഴലിക്കാറ്റ് യെമന്‍ തീരം തൊട്ടു; ഒമാനിൽ ശക്തമായ മഴ, കാറ്റിന്‍റെ ശക്തി കുറയുന്നു

ഇന്ത്യയിലും ഒമാനിലും ഭീതിവിതച്ച തേജ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീരം തൊട്ടു. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ യെമന്‍തീരത്താണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. മണിക്കുറില്‍ 45 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. അടുത്ത മണിക്കൂറില്‍ കാറ്റിന്റെ ശക്തി വീണ്ടും കുറയുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഒമാനില്‍ ശക്തമായ മഴതുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാവിലെയും തുടര്‍ന്നു. തീര പ്രദേശങ്ങളില്‍ നിന്നടക്കം നിരവധി പേരെ മാറ്റി പാര്‍പ്പച്ചിട്ടുണ്ട്.