മുക്കാട്ടുകരയിൽ ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു
മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം മുക്കാട്ടുകരയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി ചടങ്ങിന്റെ ആമുഖ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം പ്രസിഡന്റ് ലിയോ രാജൻ മുഖ്യാതിഥിയായി പങ്കെടുത്തു.
മുതിർന്ന നേതാക്കളായ സി.ജി. സുബ്രമഹ്ണ്യൻ, കെ. മാധവൻ എന്നിവർ ചേർന്ന് ഗാന്ധിജിയുടെ ചായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബൂത്ത് പ്രസിഡന്റ് നിധിൻ ജോസ് ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജോസ് കുന്നപ്പിള്ളി, കെ. കെ. ജെയ്ക്കോ, ഷാജു ചിറയത്ത്, ജോൺ സി. ജോർജ്ജ്, വിൽസൻ എടക്കളത്തൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.