ഇൻകാസ് – ഓ. ഐ.സി.സി ലഹരി വിരുദ്ധ പ്രചാരണയോഗം സംഘടിപ്പിച്ചു
തൃശൂർ: ലഹരി മുക്ത കേരളം ലക്ഷ്യമാക്കി ഇൻകാസ് – ഓ. ഐ.സി.സി തൃശൂർ ജില്ലാ ഗ്ലോബൽ കോർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ യോഗം തെക്കെ ഗോപുര നടയിൽ സംഘടിപ്പിച്ചു.
എൻ.പി. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ പ്രചാരണയോഗം ഉദ്ഘാടനം ചെയ്തു. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സേതുമാധവൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.എ. രവീന്ദ്രൻ സ്വാഗതവും പി.ഡി. ബെന്നി നന്ദിയും പറഞ്ഞു.
സുനിൽ രാജ്, രവി താണിക്കൽ, റിസ്സൺ വർഗീസ്, ഗോപാലകൃഷ്ണൻ, അബ്ദുൽ മനാഫ്, യാവൂട്ടി എന്നിവർ ആശംസകൾ നേർന്നു.
ചന്ദ്രപ്രകാശ് ഇടമന, ബി. പവിത്രൻ, സുനിൽ അരുവായ്, എൻ.എ. ഹസ്സൻ, സോണി പാറക്കൽ, നവാസ് തെക്കും പുറം, സുദർശൻ, സഗീർ, നസീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
