General

ഇസ്രയേല്‍ ഹമാസ് യുദ്ധം; മരണ സംഖ്യ 1,600 കടന്നു

ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ മരണ സംഖ്യ 1,600 കടന്നു. രാത്രി വൈകിയും ഗാസയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം തുടര്‍ന്നു. ആക്രമണത്തില്‍ ഹമാസിന്റെ 1300 കേന്ദ്രങ്ങള്‍ തകര്‍ന്നു. ഇസ്രയേയില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ലോകരാജ്യങ്ങള്‍ തുടരുകയാണ്. പലസ്തീനിന് സൗദി അറേബിയ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപ്പിച്ചു. ഇസ്രായേല്‍ ഗാസയ്ക്കു മേല്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ഉപരോധം തുടരുകയാണ്.
ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നി രാജ്യങ്ങൾ രംഗത്തെത്തി. ഏറ്റുമുട്ടലിൽ 11 അമേരിക്കൻ പൗരമാർ കൊല്ലപ്പെട്ടെന്ന് ജോബൈഡൻ വ്യക്തമാക്കി.

ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു.
30ലെറെ ഇസ്രയേൽ പൗരന്മാർ ഗാസയിൽ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രായേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ സമ്മതിച്ചു