കോതകുളം സ്നേഹാരാമം ബീച്ച് ഫെസ്റ്റ് 2024-ന് കൊടിയിറങ്ങി
വലപ്പാട് : ഡിസംബർ 21 മുതൽ 25 വരെ നീണ്ടു നിന്ന സ്നേഹാരാമം ബീച്ച് ഫെസ്റ്റിന് കൊടിയിറങ്ങി. കലാ സാംസ്കാരിക പരിപാടികൾക്കു പുറമെ മെഗാ കാർണിവലും ഫുഡ് ഫെസ്റ്റും കോതകുളം ബീച്ച് ഫെസ്റ്റിനെ ജനകീയമാക്കി. സമാപന സമ്മേളനം മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കോതകുളം സ്നേഹാരാമ തീരത്ത് സ്ഥിരം സ്റ്റേജും ടോയ്ലറ്റ് സമുച്ചയവും ഉടൻ നിർമ്മിച്ചു നൽകുമെന്നും സ്നേഹാരാമം ബീച്ചിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി പ്രവർത്തനങ്ങൾക്ക് സഹകരിക്കുമെന്നും അദ്ധേഹം ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് അധ്യക്ഷത വഹിച്ചു. തീരദേശത്തെ ഏറ്റവും മനോഹരമായ ഈ സ്നേഹാരാമത്തെ ഒരു വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ ബ്ലോക്ക് പഞ്ചായത്തിൻ്റെ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ആർ.എം മനാഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മല്ലികദേവൻ, എ ആർ സത്യൻ, പ്രഹർഷൻ, ടി.എസ് മധുസൂദനൻ എം.കെ അലി, എൻ ആർ സണ്ണി, ശ്രീജിൽ, സി.ഡി നിധീഷ്, കെ.എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.ആർ ബാബു നന്ദി രേഖപ്പെടുത്തി
തുടർന്ന് റോക്ക് സിറ്റി സിഡോസ് -ന്റെ ഡിജെ നൈറ്റ് അരങ്ങേറി.
