മണപ്പുറം സ്നേഹഭവനം ശ്രീലക്ഷ്മിക്ക് കൈമാറി
വലപ്പാട് : വലപ്പാട് പഞ്ചായത്തിലെ 7-ആം വാർഡിലെ ശ്രീലക്ഷ്മിയ്ക്ക് മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഈ വർഷത്തെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് മണപ്പുറം ഫൗണ്ടേഷൻ നിർമിച്ച സ്നേഹഭവനം കൈമാറി. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി. പി. നന്ദകുമാർ താക്കോൽ കൈമാറി. വാർഡ് മെമ്പർ അനിത ഭായ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. പി. നന്ദകുമാർ ഉദ്‌ഘാടനം നിർവഹിച്ചു.മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ് സ്വാഗതം പറഞ്ഞു.
10 -ആം ക്ലാസ്സിൽ പഠിക്കുന്ന പഠനത്തിൽ മിടുക്കി ആയ ശ്രീലക്ഷ്മിയുടെ ആഗ്രഹം ഡോക്ടർ ആകുക എന്നതാണ്. അച്ഛനമ്മമാർ രോഗബാധിതരായതിനാൽ ബന്ധുവീട്ടിൽ താമസിച്ചാണ് സ്കൂൾ പഠനം നടത്തിയിരുന്നത് . സ്വന്തം വീട്ടിൽ നിന്ന് മോഡൽ പരീക്ഷക്ക് തയ്യാറെടുക്കാനുള്ള തിരക്കിലാണ് ശ്രീലക്ഷ്മി ഇപ്പോൾ, തന്റെ ഏറ്റവും വലിയ സ്വപ്നമായ അടച്ചു ഉറപ്പുള്ള വീട് നിർമ്മിച്ചു നൽകിയ വി പി നന്ദകുമാറിനോട് ഉള്ള നന്ദി താക്കോൽ ഏറ്റുവാങ്ങിയ ശ്രീലക്ഷ്മി വളരെ സന്തോഷത്തോടുകൂടി അറിയിച്ചു.
ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ, സി.എസ്.ആർ ഡിപ്പാർട്ട്മെന്റ് സോഷ്യൽ വർക്കേഴ്സ് മാനുവൽ അഗസ്റ്റിൻ, അഖില പി. എൽ, ജോതിഷ് എം. കെ, ഫാത്തിമ ഷെറിൻ എന്നിവരും പങ്കെടുത്തു.
