General

രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്

തൃപ്രയാർ: നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജും ആയി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ രാജു രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി എസ് പി നസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ പി.കെ പ്രസന്നൻ, പ്രിൻസിപ്പാൾ ജയാബിനി ജി. എസ്. ബി, വികസന സമിതി ചെയർമാൻ സി.എസ് മണികണ്ഠൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ്, അധ്യാപകരായ ശ്രീജിനി, ഷൈജ. ഇ ബി, എന്നിവർ സംസാരിച്ചു. ട്രാസ്‌ഫ്യൂഷൻ മെഡിസിൻ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസ്സർ ഡോക്ടർ ആഷ്‌ലി മാത്യു, ഹൗസ് സർജൻ മേഘ ലക്ഷ്മി, സയന്റിഫിക് അസിസ്റ്റൻസ് ഷീജ, സ്റ്റാഫ് നേഴ്സ് അനിത, ടെക്‌നിഷൻസ് ആയ സുധ, മനുജ, അമൃത, സുനിൽ, വിപിൻ എന്നിവർ നേതൃത്വം നൽകി. 120 പേർ രക്തദാനത്തിൽ പങ്കാളികളായി. അപൂർവ്വ ഗ്രൂപ്പുകളിലുള്ള രക്തം നൽകാൻ കഴിഞ്ഞു. ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ രക്തദാനത്തിന് നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സംസ്ഥാന സർക്കാരിന്റെ മധ്യമേഖല അവാർഡിനും അർഹരായിട്ടുണ്ട്.