നാട്ടിക രാമൻകുളം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന തണ്ണീർതട സംരക്ഷണത്തിന്റെയും കുടിവെള്ള പദ്ധതിയുടെയും ഭാഗമായി രാമൻകുളം നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാമൻകുളം നവീകരണ സമിതി സെക്രട്ടറി സി. കെ. സുഹാസ് സ്വാഗതം പറഞ്ഞു. അഞ്ചാം വാർഡ് മെമ്പർ സുരേഷ് ഇയ്യാനി നന്ദി രേഖപ്പെടുത്തി.
വൈസ് പ്രസിഡന്റ് രചനി ബാബു, പഞ്ചായത്തംഗങ്ങളായ പി.വി. സെന്തിൽകുമാർ, സി.എസ്. മണികണ്ഠൻ, ഗ്രീഷ്മ സുഖിലേഷ്, ഐഷാ ബിജബ്ബാർ, നിഖിത പി. രാധാകൃഷ്ണൻ, സുബില പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ആർ. സുകുമാരൻ മാസ്റ്റർ, എം.ജി. രഘുനന്ദനൻ, എ.ഇ. അമ്പിളി, കോൺട്രാക്ടർ കാർത്തികേയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
