ഓണം വില്‍പ്പന മേളയ്ക്ക് തുടക്കമായി
തൃശൂര്‍ : തൃശൂര്‍ പഴയ നടക്കാവിലുള്ള ഹാന്‍ഡ് വീവ് ഷോറൂമില്‍ ഓണം വില്‍പ്പന മേള വാര്‍ഡ് കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 14 വരെ എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും 20 ശതമാനം റിബേറ്റ് ലഭിക്കും. ഡബിള്‍ മുണ്ടുകള്‍, കണ്ണൂര്‍ സാറ്റില്‍ ഷീറ്റുകള്‍, കളിമുണ്ട്, റെഡിമെയ്ഡ് ഷര്‍ട്ട്, സെറ്റ് മുണ്ട്, കളര്‍സാരി, കാവിമുണ്ട്, ചവിട്ടി എന്നീ തുണിത്തരങ്ങളും വില്പനയ്ക്കുണ്ട്. എല്ലാ അവധി ദിവസവും തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ കടം ലഭിക്കുന്നതാണ്.