General

കോരിശ്ശേരി ഭഗവതി ക്ഷേത്രം കളം പാട്ട് മഹോത്സവം; കുമാരി ആശാ സുരേഷിന്റെ സോപാന സംഗീതാർചന നടന്നു

വലപ്പാട് : കോതകുളം ബീച്ച് കോരിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ കളം പാട്ട് മഹോത്സവം നടന്നു. രണ്ടുദിവസങ്ങളായി നടന്ന കളംപാട്ടിൽ വിശേഷാൽ നാഗപൂജയും പുള്ളുവൻ പാട്ടും പാമ്പുകൾക്ക് നൂറും പാലും, മണിനാഗക്കളം കരിനാഗക്കളം മുത്തപ്പൻ കളം, നാഗയക്ഷികളം, മുത്തപ്പൻ വിഷ്ണുമായ കലശം, വിഷ്ണുമായ സ്വാമിക്ക് രൂപക്കളം വീരഭദ്ര സ്വാമിക്ക് കളം, ദേവിക്ക് കളം തുടങ്ങിയ ആചാര ചടങ്ങുകളും വിവിധ പരിപാടികളും അരങ്ങേറി. കുമാരി ആശാ സുരേഷിന്റെ സോപാന സംഗീതാർചനയും ഉണ്ടായിരുന്നു. ആശാ സുരേഷ് ഞരളത്ത് രാമ പൊതുവാൾ പുരസ്കാര ജേതാവ് കൂടിയാണ്. ദീപാരാധനയ്ക്കുശേഷം താലം എഴുന്നള്ളിപ്പ് കോരിശ്ശേരി സുരേന്ദ്രന്റെ വസതിയിൽ നിന്നും പുറപ്പെട്ടു.
വടക്കും വാതുകൽ ഗുരുതി കർമ്മത്തോടെ ചടങ്ങുകൾ അവസാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി, ക്ഷേത്രം മേൽശാന്തി പുത്തൂർ മണി ശാന്തി എന്നിവർ പൂജാദി കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. ക്ഷേത്ര കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട് സജീവ്, സെക്രട്ടറി അശോകൻ, ട്രഷറർ ശശികുമാർ എന്നിവർ ചടങ്ങുകളുടെ ഏകോപനം നടത്തി.