ചേറ്റുവ ഹാർബറിൽ പണിമുടക്കി പ്രതിഷേധിച്ചു
ചേറ്റുവ : ചേറ്റുവ ഹാർബറിൽനിന്നുംരാവിലെ 5 മണിക്ക് മത്സ്യബന്ധനത്തിന് പോകേണ്ട മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പണിമുടക്കി പ്രതിഷേധിച്ചു. ചേറ്റുവ അഴിമുഖത്തെ മണൽത്തിട്ട മൂലം യാനങ്ങൾക്ക് അപകടം സംഭവിക്കുന്നതിനാൽ അഴിയിലെ മണൽതിട്ട നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിപ്പാർട്മെന്റിനും ഭരണാധികാരികൾക്കും നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ നടപടികൾ ഒന്നും തന്നെ ഇത് വരെ ഉണ്ടായിട്ടില്ല. മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടിയമ്പുഴദേവസ്വം കൊടുത്ത നിവേദനത്തിന് പരിഗണന ലഭിക്കാത്തതിനാൽ മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും സുയുക്തമായി പ്രധിഷേധം നടത്തുകയായിരുന്നു. മുൻകാലങ്ങളിൽ മണൽതിട്ടമൂടിയ സമയങ്ങളിൽ അപകടങ്ങൾ പലതും സംഭവിച്ചിട്ടുണ്ട്. മനുഷ്യ ജീവനും വള്ളങ്ങളും നഷ്ടപെട്ട നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടന്നും ഇതല്ലാം അവഗണിച്ചു കൊണ്ട് മത്സ്യബന്ധനമേഖലയിലെ ഡിപ്പാർട്മെന്റ്കൾ മുന്നോട്ടു പോകുകയാണെന്നും സമരത്തിൽ ആരോപണം ഉന്നയിച്ചു.
കേരളത്തിൽ പത്തുലക്ഷത്തോളം കുടുംബങ്ങൾ മത്സ്യബന്ധനമേഖലയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട് ഈ മേഖലയിലെ കയറ്റുമതിയിലൂടെ ഗണ്ണ്യമായ സംഖ്യ സർക്കാരിന് ലഭിക്കുന്നു എങ്കിലും മത്സ്യത്തൊഴിലാളികളുടെ പൊതു പ്രശ്നത്തിൽ യാതൊരു ഇടപെടലുകളും സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലന്ന ആശങ്കയും പങ്കുവെച്ചു. ഹാർബറിൽ വള്ളങ്ങൾ കെട്ടിയിടുന്നതിന് സ്ഥലപരിമിതിമൂലം മുനക്കൽ കടവിന്റെ തെക്കുഭാഗത്തു കൊടിയമ്പുഴ ദേവസ്വം സ്ഥലംവാങ്ങി വള്ളങ്ങൾ കെട്ടിയിടുന്നതിന് സൗകര്യമുണ്ടാക്കിയ സ്ഥലത്തും മണൽമുടി വള്ളങ്ങൾ കെട്ടിയിടാൻ കഴിയാതെയായി. ഇതെല്ലാം അവഗണിച്ചുകൊണ്ട് സർക്കാരും ബന്ധപെട്ട ഡിപ്പാർട്ടുമെന്റുകളും മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധവുമായി സംയുക്ത യൂണിയൻ മുന്നോട്ടുവരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ദേവസ്വം ചെയർമാൻ പി വി ജനാർദ്ദനൻ പറഞ്ഞു ദേവസ്വം പ്രസിഡന്റ് കെ എൻ രാജൻ അധ്യക്ഷത വഹിച്ചു, സി വി തുളസിദാസ് (ഐ എൻ ടി യു സി) സ്വാഗതം പറഞ്ഞ ചടങ്ങിൽ ദേവസ്വം രക്ഷാധികാരി കെ കെ പീതാംബരൻ, ശക്തിധരൻ ( എ ഐ ടി യു സി ) തരകൻസ് പ്രതിനിധി എം ആർ സുനി, തരകൻ യു ജി ഉണ്ണി, ബോട്ട് പ്രധിനിധി പി എം അബ്ദുൽറസാഖ്, ദേവസ്വം സെക്രട്ടറി പി കെ ജയൻ എന്നിവർ ആശംസകൾ അറിയിച്ചു. യു കെ സുനി ലൈജു (ബിഎം എസ്) നന്ദി രേഖപ്പെടുത്തി.